കാഞ്ഞിരപ്പള്ളി: മേലരുവി ടൂറിസം പദ്ധതി ലക്ഷ്യമിട്ട് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കരാ൪ നൽകിയ തടയണ നി൪മാണത്തിൽ ക്രമക്കേടെന്ന് ആരോപണം. ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അപാകതകൾ പരിഹരിക്കും വരെ കരാറുകാരന് പണം നൽകരുതെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ പഞ്ചായത്തോഫിസിൽ പ്രസിഡൻറ് ബേബി വട്ടക്കാട്ടിനെ ഒരു മണിക്കൂറിലേറെ തടഞ്ഞുവെച്ചു.
ഏതാനും ദിവസം മുമ്പ് കോൺക്രീറ്റ് പണികളുടെ ആദ്യഘട്ടം പൂ൪ത്തിയാക്കിയ തടയണയിൽ ബുധനാഴ്ച വൈകുന്നേരം ഉണ്ടായ മഴയിൽ വെള്ളം എത്തിയതോടെയാണ് വിവിധ ഭാഗങ്ങളിൽ ചോ൪ച്ച കണ്ടെത്തിയത്. അരയടിയോളം ഉയരത്തിൽ വെള്ളം എത്തിയപ്പോൾ കണ്ട ചോ൪ച്ച, നി൪മാണത്തിലെ അപാകതയാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. കൂടുതൽ വെള്ളം എത്തുന്നതോടെ തടയണ തകരാനാണ് സാധ്യതയെന്നും ഇവ൪ പറയുന്നു. പ്രസിഡൻറിനെ ഓഫിസിൽ തടഞ്ഞതറിഞ്ഞ് കാഞ്ഞിരപ്പള്ളി സി.ഐ കെ. കുഞ്ഞുമോൻ, എസ്.ഐ കെ.ജെ. ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവുമെത്തി. തുട൪ന്ന് പൊലീസ് മുൻകൈയെടുത്ത് പഞ്ചായത്ത് പ്രസിഡൻറ്, ഡി. െവെ.എഫ്.ഐ നേതാക്കളായ വി.എൻ. രാജേഷ്, ബി.ആ൪. അൻഷാദ്, സി.പി.എം ലോക്കൽ സെക്രട്ടറി പി.കെ. നസീ൪ എന്നിവരുമായി ച൪ച്ച നടത്തി.
പ്രശ്നപരിഹാരം ഉടൻ ഉണ്ടാകുമെന്നും നി൪മാണത്തിലെ അപാകത പരിഹരിക്കും വരെ കരാറുകാരന് പണം നൽകില്ലെന്നും ഉറപ്പു നൽകിയതോടെയാണ് പ്രവ൪ത്തക൪ പിരിഞ്ഞുപോയത്. ചെക് ഡാമിൻെറ കരാറുകാരൻ ഭരണസമിതി അംഗത്തിൻെറ ബന്ധുവാണെന്ന് ആരോപണമുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2012 10:44 AM GMT Updated On
date_range 2012-03-30T16:14:37+05:30മേലരുവി ടൂറിസം പദ്ധതി: തടയണ നിര്‍മാണത്തില്‍ ക്രമക്കേടെന്ന്
text_fieldsNext Story