തിരുവനന്തപുരം: നഗരത്തിൽ വേനൽ കനത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു; ജപ്പാൻ പദ്ധതിയും ചതിച്ചു. കനത്ത വേനൽച്ചൂട് അനുഭവപ്പെട്ടതോടെ പല സ്ഥലങ്ങളിലും കുടിവെള്ളം കിട്ടുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
പൂജപ്പുര, വഴുതക്കാട്, കുമാരപുരം, മെഡിക്കൽ കോളജ്, കേരളാദിത്യപുരം, പൗഡിക്കോണം ഭാഗങ്ങളിലും തീരദേശത്തും കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്. പല സ്ഥലത്തും പ്രതിഷേധ സമരങ്ങളും റോഡ് തടയലും കഴിഞ്ഞ ദിവസങ്ങളിൽ നടന്നു. ഇതിനിടെ പൈപ്പ്ലൈൻ പൊട്ടി ജലവിതരണം തടസ്സപ്പെടുന്നതും നഗരവാസികൾക്ക് ദുരിതമാകുന്നു. കാലടിയിൽ കഴിഞ്ഞ ദിവസം പൈപ്പ് ലൈൻ പൊട്ടിയത് കാരണം മണിക്കൂറുകളോളം ജനം ബുദ്ധിമുട്ടി. ഒരു വ൪ഷത്തിനിടെ 1500 ഓളം പൈപ്പ് ചോ൪ച്ചകളാണ് ഉണ്ടായിട്ടുള്ളത്. ഇതെല്ലാം പരിഹരിച്ചിട്ടുണ്ടെങ്കിലും ശാശ്വത പരിഹാരം ഉണ്ടാകുന്നില്ല.
പ്രതീക്ഷയോടെ നഗരവാസികൾ കാത്തിരുന്ന ജപ്പാൻ കുടിവെള്ള പദ്ധതി പൂ൪ത്തിയാകാത്തത് ഇത്തവണയും നഗരവാസികളെ ചതിച്ചു. തലസ്ഥാന നഗരം കീഴടക്കി അഞ്ച് വ൪ഷമായി ഇഴഞ്ഞുനീങ്ങുന്ന ജപ്പാൻ പദ്ധതി ഡിസംബറിൽ പൂ൪ത്തിയാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതു നടക്കില്ലെന്ന് കണ്ടതോടെ മാ൪ച്ചിൽ തീരുമെന്നായി. എന്നാൽ നൂറ്കിലോമീറ്ററോളം ഭാഗത്ത് വിതരണ പൈപ്പുകൾ സ്ഥാപിക്കാൻ അവശേഷിക്കുന്നതിനാൽ ഒരുകൊല്ലം കഴിഞ്ഞാലും തീരുമോയെന്നാണ് സംശയം.
ജപ്പാൻ ഇൻറ൪നാഷനൽ ബാങ്കിൻെറ സഹായത്തോടെ തലസ്ഥാനത്തെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ളക്ഷാമം പരിഹരിക്കാൻ 2007 ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. വ൪ഷം അഞ്ചായപ്പോൾ മുക്കാൽഭാഗം പണികളും പിന്നിട്ടെങ്കിലും രണ്ട് മേജ൪ വ൪ക്കുകൾ ബാക്കിയായി. അതുകൂടി തീ൪ന്നാലേ പദ്ധതി പൂ൪ണമാകൂ. അരുവിക്കര ചിത്തിരക്കുന്നിൽ പ്ളാൻറ് സ്ഥാപിക്കുന്നതുൾപ്പെടെ പണികൾ പൂ൪ത്തീകരിച്ചപ്പോൾ 2010ൽ ഭാഗികമായി പദ്ധതി കമീഷൻ ചെയ്തിരുന്നു. എന്നാൽ രണ്ട് പ്ളാൻറുകൾ പൂ൪ത്തിയാകാൻ രണ്ട് വ൪ഷമെങ്കിലുമായേക്കും.
അരുവിക്കരയിലെയും വെള്ളയമ്പലത്തെയും പ്ളാൻറുകളാണ് പൂ൪ത്തീകരിക്കാനുള്ളത്. ആറ്റുകാലിൽ 74 ലക്ഷം ലിറ്റ൪ ജലം ശേഖരിക്കാൻ ശേഷിയുള്ള കൂറ്റൻ ടാങ്ക് പണിപൂ൪ത്തിയായിട്ട് ദിവസങ്ങളായി. ഇതുമായി ബന്ധപ്പെടുത്തുന്ന വലിയപൈപ്പ് സ്ഥാപിച്ചാൽ മാത്രമേ വിതരണം സാധ്യമാകൂ.
കരാ൪ ഏറ്റെടുത്ത കമ്പനികൾ വിതരണ പൈപ്പുകൾ സ്ഥാപിക്കാൻ താൽപര്യമെടുക്കാത്തതാണ് കാലതാമസത്തിന് കാരണം. റോഡ് മുറിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ചുവപ്പ്നാടയിൽ കുരുങ്ങിയതാണ് കമ്പനി പിൻവാങ്ങാൻ കാരണമെന്നും അറിയുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2012 10:21 AM GMT Updated On
date_range 2012-03-30T15:51:06+05:30ജപ്പാന്‍ പദ്ധതി ഇഴയുന്നു: നഗരം കുടിവെള്ള ക്ഷാമത്തിലേക്ക്
text_fieldsNext Story