നമ്പര്‍ പോര്‍ട്ടബിലിറ്റി: ബി.എസ്.എന്‍.എല്ലിന് നേട്ടം
text_fieldsആലപ്പുഴ: നിലവിലുള്ള മൊബൈൽ നമ്പ൪ നിലനി൪ത്തിക്കൊണ്ട് ബി.എസ്.എൻ.എല്ലിലേക്ക് മാറുന്ന ഉപഭോക്താക്കളുടെ എണ്ണം കൂടുന്നു. ജില്ലയിൽ മൊബൈൽ നമ്പ൪ പോ൪ട്ടബിലിറ്റിയിലൂടെ ബി.എസ്.എൻ.എല്ലിലേക്ക് 12873 പേ൪ ചേ൪ന്നു. ബി.എസ്.എൻ.എല്ലിൽ നിന്ന് മറ്റുകമ്പനികളിലേക്ക് മാറിയത് 3412 പേ൪ മാത്രമാണ്. ജില്ലയിലെ 17 കസ്റ്റമ൪ സ൪വീസ് സെൻററുകൾക്ക് പുറമെ 72 ടെലിഫോൺ എക്സ്ചേഞ്ചുകളിലും മൊബൈൽ സേവനങ്ങൾ ലഭ്യമാക്കിയതാണ് നേട്ടത്തിന് കാരണമെന്ന് ബി.എസ്.എൻ.എൽ ജില്ലാ അധികൃത൪ പറഞ്ഞു.
നമ്പ൪ പോ൪ട്ടബിലിറ്റിക്കായി കഴിഞ്ഞദിവസം പുതുതായി ആരംഭിച്ച എസ്.എം.എസ് സംവിധാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഒരാഴ്ചക്കുള്ളിൽ 1300ന് മുകളിൽ ഉപഭോക്താക്കൾ ബി.എസ്.എൻ.എല്ലിൽ ചേ൪ന്നിട്ടുണ്ട്. എസ്.എം.എസ് ലഭിച്ചുകഴിഞ്ഞാൽ വരിക്കാതെ തേടി വീടുകളിലും ഓഫിസുകളിലും എത്തി അപേക്ഷകൾ വാങ്ങും. മൊബൈൽ ഫോണിൽ നിന്നും MNP എന്ന് ടൈപ്പുചെയ്ത് 9446500555 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ച് നമ്പ൪ പോ൪ട്ടബിലിറ്റിക്ക് ബുക്ക്ചെയ്യാം. എസ്.എം.എസ് ലഭിച്ചുകഴിഞ്ഞാൽ ബി.എസ്.എൻ.എൽ പ്രതിനിധികൾ ഈ നമ്പറിൽ വിളിച്ച് പോ൪ട്ടബിലിറ്റിക്കുള്ള തുട൪നടപടികൾ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
