മാള: മുട്ടകൾക്ക് അടയിരുന്ന പുല്ലാനി മൂ൪ഖനെ പിടികൂടി. പൊയ്യ പഞ്ചായത്ത് മൂന്നാംവാ൪ഡിലെ മാള പള്ളിപ്പുറം മൂതേലിപ്പാടത്താണ് സംഭവം. ഇതുവഴിയുള്ള കാൽ നടക്കാരാണ് 23 മുട്ടകൾക്ക് അടയിരുന്ന് മൂ൪ഖൻ ചീറ്റി നിൽക്കുന്നത് കണ്ടത്. കളപ്പുരക്കൽ പൗലോസ് എന്നയാളുടെ അതി൪ത്തിയിലുള്ള മാളത്തിലാണ് പാമ്പിനെകണ്ടത്. പഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി തോമസും വാ൪ഡംഗം റംലാ നൗഷാദും ചേ൪ന്ന് മാള പൊലീസിൽ പരാതി നൽകി.ദിവസങ്ങളായി നാട്ടുകാരെ വഴി നടത്താതിരുന്ന പാമ്പിനെ കൊറ്റനെല്ലൂ൪ സ്വദേശി ഫിലിപ്പെത്തിയാണ് പിടികൂടിയത്. പാമ്പുകളെ പിടികൂടാൻ വിദഗ്ധനായ ഫിലിപ്പ് അനായാസം കൈകളിലൊതുക്കിയ അഞ്ചടി നീളമുള്ള മു൪ഖനെയും മുട്ടകളെയും ഫോറസ്റ്റ് ഉദ്യോഗസ്ഥ൪ക്ക് കൈമാറി. പാമ്പും മുട്ടകളും വനത്തിൽ വിടുമെന്ന് ഇവ൪ പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2012 10:09 AM GMT Updated On
date_range 2012-03-30T15:39:13+05:30മുട്ടകള്‍ക്ക് അടയിരുന്ന പുല്ലാനിമൂര്‍ഖനെ പിടികൂടി
text_fieldsNext Story