ഇ-മെയില്‍ ചോര്‍ത്തല്‍ മുസ്ലിം ചെറുപ്പക്കാരെ സര്‍ക്കാര്‍ ഭയക്കുന്നതിന് തെളിവ് -അഫ്റോസ് ആലം
text_fieldsമലപ്പുറം: കേരളത്തിലെ മുസ്ലിം ചെറുപ്പക്കാ൪ അടക്കമുള്ളവരെക്കുറിച്ച് സ൪ക്കാറിനുള്ള ഭയപ്പാടാണ് ഇ-മെയിൽ ചോ൪ത്തിയ സംഭവം വ്യക്തമാക്കുന്നതെന്ന് ദൽഹിയിലെ ‘ബിയോണ്ട് ഹെഡ്ലൈൻസ്’ ഇൻറ൪നെറ്റ് പത്രത്തിൻെറ എഡിറ്റ൪ അഫ്റോസ് ആലം അഭിപ്രായപ്പെട്ടു. ദൽഹിയിലെ ബട്ല ഹൗസ് ഏറ്റുമുട്ടൽ വ്യാജമാണെന്ന് വിവരാവകാശ നിയമത്തിലൂടെ പുറത്തുകൊണ്ടുവന്ന ഇദ്ദേഹം എസ്.ഐ.ഒ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയതായിരുന്നു.
വടക്കേ ഇന്ത്യയിലെപ്പോലെ കേരളത്തിലും മുസ്ലിം ന്യൂനപക്ഷങ്ങളുടെ ജീവിതം അരക്ഷിതമാക്കപ്പെടുന്നെന്നാണ് ഇ-മെയിൽ ചോ൪ത്തൽ സംഭവം നൽകുന്ന സൂചന. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മുസ്ലിം സമൂഹം വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ ഇടപെടാൻ ശേഷിയുള്ളവരാണ്. അസമത്വത്തിനും അനീതിക്കുമെതിരെ യുവജനങ്ങളെ പരിവ൪ത്തിപ്പിക്കുകയും സോഷ്യൽ നെറ്റ്വ൪ക്കുകൾ മുഖേന ബോധവത്കരിക്കുകയുമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് സാമാന്യ മനുഷ്യാവകാശം പോലും ലഭിക്കുന്നില്ല. ചെറുപ്പക്കാരെ ആരോപണങ്ങളുന്നയിച്ചും പീഡിപ്പിച്ചും തള൪ത്തുക എന്നതാണ് ഭരണകൂടം നയമായി സ്വീകരിച്ചിരിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ ഇത്തരം വിഷയങ്ങളിലെ യാഥാ൪ഥ്യം പുറത്തുകൊണ്ടുവരുന്നതിൽ ഉദാസീനത കാണിക്കുന്നു.
ഇസ്രായേൽ ചാരസംഘടനയായ മൊസാദിൻെറ ഇന്ത്യയിലെ ഇടപെടലുകളും നിഗൂഢ പ്രവ൪ത്തനങ്ങളും വെളിവാക്കുന്നതാണ് ദൽഹിയിലെ ഇസ്രായേൽ എംബസിയുടെ കാ൪ കത്തിയ സംഭവം. മൊസാദിൻെറ പ്രവ൪ത്തനങ്ങൾ അടിസ്ഥാനപരമായി മുസ്ലിം ചെറുപ്പക്കാരെയാണ് ലക്ഷ്യം വെക്കുന്നതെന്ന് മുഹമ്മദ് കാസ്മിയുടെ അറസ്റ്റ് വെളിവാക്കുന്നുണ്ട്.
ന്യൂനപക്ഷങ്ങളോടുള്ള കോൺഗ്രസ് നിലപാടാണ് യു.പി തെരഞ്ഞെടുപ്പിൽ അവരുടെ പരാജയത്തിന് കാരണം. വടക്കേ ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയ സംഘടനകളിലെ അനൈക്യവും സമുദായത്തിൻെറ രാഷ്ട്രീയ പിന്നാക്കാവസ്ഥയുമാണ് മുസ്ലിം സമൂഹത്തിൻെറ ഏകോപനമില്ലായ്മയിലൂടെ വ്യക്തമാവുന്നത്. ഇത് വ൪ഗീയ സംഘടനകൾക്ക് നേട്ടംകൊയ്യാൻ അവസരമൊരുക്കുന്നു. യു.പിയിൽ രാഷ്ട്രീയ ഉലമ കൗൺസിൽ, പീസ് പാ൪ട്ടി, വെൽഫെയ൪പാ൪ട്ടി എന്നീ സംഘടനകൾക്ക് ഐക്യത്തിലൂടെ ശക്തിയാ൪ജിക്കാൻ കഴിയുമെന്നതാണ് മനസ്സിലാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
