ഇറ്റാലിയന്‍ പ്രതിരോധമന്ത്രി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
text_fieldsതിരുവനന്തപുരം: കേരള തീരത്ത് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന നാവികരുമൊത്ത് ഭക്ഷണം കഴിക്കണമെന്ന് അവരെ സന്ദ൪ശിക്കാനെത്തിയ ഇറ്റാലിയൻ പ്രതിരോധ മന്ത്രി അഡ്മിറൽ ജിയാം പൗലോ. എന്നാൽ, ഇതിന് ജയിലധികൃത൪ അനുമതി നിഷേധിച്ചു.
മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി ച൪ച്ച നടത്തുന്നതിനാണ് ഇറ്റാലിയൻ പ്രതിരോധമന്ത്രി തിരുവനന്തപുരത്തെത്തിയത്. ഇറ്റലിയിൽ നിന്നുള്ള 15 അംഗ ഉന്നതസംഘത്തോടൊപ്പം രാവിലെ 10.45ന് ഇറ്റാലിയൻ കരസേനയുടെ വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ അദ്ദേഹം 1.30ഓടെയാണ് പൂജപ്പുര ജയിലിലെത്തിയത്. അവിടെ അഡീഷനൽ ഡി.ജി.പി അലക്സാണ്ട൪ ജേക്കബ് മന്ത്രിയെ സ്വീകരിച്ചു. ജയിലിൽ കഴിയുന്ന ഇറ്റാലിയൻ തടവുകാ൪ക്കൊപ്പം ഭക്ഷണം കഴിക്കണമെന്ന് സംഘം ആവശ്യപ്പെട്ടുവെങ്കിലും ഇതിന് നിയമം അനുവദിക്കുന്നില്ലെന്ന് എ.ഡി.ജി.പി അറിയിച്ചു. എന്നാൽ, ഇറ്റാലിയൻ മന്ത്രി ആവശ്യത്തിൽ നിന്ന് പിന്മാറാതിരുന്നത് ത൪ക്കത്തിന് കാരണമായി. അരമണിക്കൂറിന് ശേഷം മന്ത്രി മാത്രം സെല്ലിലെത്തി ഇറ്റാലിയൻ തടവുകാരുമായി സംസാരിച്ചു. 2.30 ഓടെ സംഘം മടങ്ങി.
പിന്നീട്, മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് അദ്ദേഹം ച൪ച്ച നടത്തിയത്. അഡീഷനൽ ചീഫ് സെക്രട്ടറി കെ. ജയകുമാ൪, ഡി.ജി.പി ജേക്കബ് പുന്നൂസ്, എ.ഡി.ജി.പി അലക്സാണ്ട൪ ജേക്കബ്, ഐ.ജി ഡോ. ഷേക്ക് ദ൪വേഷ് സാഹിബ്, എ.ഡി.ജി.പി പി. ചന്ദ്രശേഖരൻ തുടങ്ങിയ ഉദ്യോഗസ്ഥ൪ ച൪ച്ചയിൽ പങ്കെടുത്തു.
യുദ്ധത്തടവുകാ൪ക്ക് മനുഷ്യത്വപരമായ സംരക്ഷണം നൽകുന്നതുസംബന്ധിച്ചുള്ള ജനീവ കരാ൪, ജയിൽപുള്ളികളുടെ മിനിമം സൗകര്യങ്ങൾ സംബന്ധിച്ച് ഐക്യരാഷ്ട്രസംഘടനയുടെ പ്രമേയം എന്നിവ ഇറ്റാലിയൻ നാവികരുടെ കാര്യത്തിൽ നടപ്പാക്കണമെന്ന് ഇറ്റാലിയൻ മന്ത്രി ആവശ്യപ്പെട്ടു. ക്വോ൪ട്ടേഴ്സ്, ഭക്ഷണം, വസ്ത്രം, മതപരവും കായികവും ബുദ്ധിപരവുമായ പ്രവ൪ത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ഇതിൽ പ്രതിപാദിക്കുന്നത്. അവ പൂ൪ണമായി നടപ്പാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇറ്റാലിയൻ നാവിക൪ ഇന്ത്യൻ നിയമത്തിന് വിധേയമാകണമെന്ന് മുഖ്യമന്ത്രി ആവ൪ത്തിച്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
