‘കഹാനി’യുടെ കഹാനിയും മോഷണം?.......
text_fieldsമോഷണം മലയാള സിനിമയുടെ മാത്രം ശാപമല്ലെന്നാണ് പുതിയ വാ൪ത്ത. വമ്പൻ വിജയത്തിന്റെ ആഹ്ളാദത്തിനിടെ വിദ്യാബാലൻ നായികയായ കഹാനിയും മോഷണ വിവാദത്തിൽ പെട്ടിരിക്കുകയാണ്. കഹാനിയുടെ കൈ്ളമാക്സ് ആഞ്ജലീന ജൂലി നായികയായി 2004ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ‘ടേക്കിങ് ലൈവ്സ്’ ന്റെ പക൪പ്പാണെന്നാണ് ആരോപണം.
ഗ൪ഭിണിയായ നായികയെ വില്ലൻ കൊല്ലാൻ ശ്രമിക്കുന്നതും അവ൪ അയാളിൽ നിന്നും വിദഗ്ദമായി രക്ഷപ്പെടുന്നതുമാണ് ടേക്കിങ് ലൈവ്സിന്റെ അവസാനം. ഇന്ദ്രനീൽ സെൻ ഗുപ്തയുടെ കഥാപാത്രവും വിദ്യയും തമ്മിൽ കലഹമുണ്ടാവുന്നതും അയാളെ വിദ്യ കീഴ്പെടുത്തുന്നതുമാണ് കഹാനിയുടെ കൈ്ളമാക്സ്. മാത്രമല്ല രണ്ട് നായികമാരും അന്വേഷണത്തിലാണെന്നതും രണ്ട് കഥാപാത്രങ്ങളും ഗ൪ഭിണികളായി അഭിനയിക്കുകയാണെന്നതും ആരോപണത്തിന് ആക്കം കുട്ടുന്നു.
എന്നാൽ താൻ ആ ബോളിവുഡ് സിനിമ കണ്ടിട്ടില്ലേയില്ലെന്നാണ് സംവിധായകൻ സുജോയ് ഘോഷ് ആണയിടുന്നത്. രണ്ട് ചിത്രങ്ങളുടേയും കൈ്ളമാക്സിലുണ്ടായ സാമ്യം തികച്ചും യാദൃഛികമാണെന്നും മറ്റു പല വിവാദങ്ങളും പോലെ ജനങ്ങൾ ഇതും വേഗം മറക്കുമെന്നും സുജോയ് ആശ്വസിക്കുന്നു.
എന്തൊക്കെയായാലും ചിത്രത്തിൽ തക൪പ്പൻ പ്രകടനമാണ് വിദ്യ കാഴ്ച വെച്ചിരിക്കുന്നത്. വിശാൽ ശേഖ൪ കൂട്ടുകെട്ടിൽ പിറന്ന മനോഹര ഗാനങ്ങൾ ചിത്രത്തെ കുടുതൽ ആക൪ഷകമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
