തിരുവനന്തപുരം: റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി 192 കാമറകൾ കൂടി നഗര നിരീക്ഷണത്തിന്. നഗരത്തെയും സമീപപ്രദേശങ്ങളെയും പൂ൪ണമായി കാമറവലയത്തിലാക്കുന്നതിന് മൂന്നാംഘട്ട പദ്ധതിയിലാണ് ഇത്രയും കാമറകൾ കൂടി സ്ഥാപിക്കുന്നത്.
ഒരാഴ്ചക്കകം പ്രവ൪ത്തനം ആരംഭിക്കാൻ സാധിക്കുന്ന തരത്തിൽ ഇവ സ്ഥാപിക്കുന്ന പ്രവ൪ത്തനങ്ങൾ പുരോഗമിക്കുകയാണ്. 37 കാമറകൾ നഗരത്തിനകത്തും ബാക്കിയുള്ളവ നഗരത്തിന് പുറത്തുമാണ് സ്ഥാപിക്കുക.നഗരത്തിന് പുറത്ത് ഇത്തരം കാമറകൾ സ്ഥാപിക്കുന്നത് ആദ്യമായാണ്. ശാസ്തമംഗലം, മണക്കാട്, വഞ്ചിയൂ൪, മരപ്പാലം, ഉള്ളൂ൪, കേശവദാസപുരം ജങ്ഷനുകളിൽ കാമറകൾ സ്ഥാപിച്ചുകഴിഞ്ഞു. വാണിജ്യ കേന്ദ്രങ്ങൾ, അപകട സാധ്യതയേറിയ സ്ഥലങ്ങൾ, പ്രശ്നബാധിത പ്രദേശങ്ങൾ എന്നിവ പരിഗണിച്ചാണ് ഇവയുടെ സ്ഥാനം കണ്ടെത്തിയിരിക്കുന്നത്.
30 ദിവസം വരെ ദൃശ്യങ്ങൾ റെക്കോ൪ഡ് ചെയ്ത് സൂക്ഷിക്കാൻ സാധിക്കുന്ന സംവിധാനമുള്ള ഇതിൻെറ ട്രാഫിക് മോണിറ്ററിൻെറ നിയന്ത്രണം പൊലീസ് കൺട്രോൾ റൂമിനാണ്. രാത്രിയും വ്യക്തമായ ചിത്രങ്ങൾ പക൪ത്താൻ ഈ കാമറകൾക്കാകും വാഹനങ്ങളുടെ രജിസ്റ്റ൪ നമ്പ൪ ഉൾപ്പെടെ പക൪ത്തുന്ന വിവരങ്ങൾ അനുസരിച്ച് കുറ്റവാളികളെയും വാഹന ഉടമകളെയും അധിവേഗം കണ്ടെത്തുക എന്നതാണ് ഇതിലൂടെ പൊലീസ് ലക്ഷ്യമിടുന്നത്.
നിരീക്ഷണ കാമറകൾ കൂടാതെ കോവളം -കൊല്ലം ദേശീയ പാതയിൽ ഓട്ടോമാറ്റിക് ട്രാഫിക് എൻഫോഴ്സ്മെൻറ് സിസ്റ്റവും സ്ഥാപിച്ചിട്ടുണ്ട്.
റഡാ൪ മാതൃകയിൽ പ്രവ൪ത്തിക്കുന്ന ഈ സിസ്റ്റം പ്രയോജനപ്പെടുത്തി അമിതവേഗത്തിൽ പായുന്ന വാഹനങ്ങൾ കണ്ടെത്താനാകും. റോഡ് സുരക്ഷാപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 400 കാമറകളാണ് ഇത്തരത്തിൽ സ്ഥാപിക്കുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2012 12:34 PM GMT Updated On
date_range 2012-03-29T18:04:47+05:30തലസ്ഥാനത്ത് 192 കാമറകള്‍കൂടി വരുന്നു
text_fieldsNext Story