തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ അനുവദിക്കാൻ ബാങ്ക് തയാറാകുന്നില്ലെന്ന് പരാതി; നി൪ധന കുടുംബത്തിലെ വികലാംഗൻെറ മകൻെറ എൻജിനീയറിങ് പഠനം പെരുവഴിയിൽ. തിരുവനന്തപുരം ജില്ലയിൽ കൊടുവഴന്നൂ൪ വില്ലേജിൽ കടമുക്ക് അബുനിവാസിൽ സുഗതനാണ് മകൻെറ എൻജിനീയറിങ് പഠനത്തിനായി ബാങ്കുകാ൪ വായ്പ അനുവദിക്കുന്നില്ലെന്ന് പരാതിയുമായി രംഗത്തെത്തിയത്. തക്കല കുമാരുകോവിൽ നൂറുൽ ഇസ്ലാം എൻജിനീയറിങ്കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാ൪ഥിയാണ് സുഗതൻെറ മകൻ ശരത്.സുഗതനും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം.
കാരേറ്റുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ ഇതിനായി അപേക്ഷ സമ൪പ്പിക്കുകയും നിരവധി തവണ കയറിയിറങ്ങുകയും ചെയ്തിട്ടും ബാങ്കുകാ൪ ഇതുവരെ വിദ്യാഭ്യാസ വായ്പ നൽകാൻ കൂട്ടാക്കിയില്ല.മാനേജ്മെൻറ് ക്വാട്ടയിലാണ് വിദ്യാ൪ഥിക്ക് എൻജിനീയറിങ്ങിന് പ്രവേശം ലഭിച്ചതെന്നും ഇതിനാൽ വിദ്യാഭ്യാസ വായ്പ നൽകാനാവില്ലെന്നുള്ള നിലപാടിലാണ് ബാങ്കുകാ൪.
വായ്പ ലഭിക്കാത്തതിനെ തുട൪ന്ന് മുഖ്യമന്ത്രിയുടെ പൊതുജന സമ്പ൪ക്ക പരിപാടിയിൽ പരാതി നൽകുകയും അധികൃത൪ ഇതുസംബന്ധിച്ച് ബാങ്കുകാരുമായി സംസാരിക്കുകയും ചെയ്തു. ഇതിൻെറ അടിസ്ഥാനത്തിൽ രണ്ടാമതും സുഗതൻ അപേക്ഷ നൽകി. ഈ അപേക്ഷയിന്മേലും ലോൺ അനുവദിക്കാത്തതിനാൽ മകൻെറ പഠനം അനിശ്ചിതത്വത്തിലായി.
കോളജിൽ ഫീസ് അടയ്ക്കാത്തതിനെ ശരത്തിനെ ക്ളാസിന്പുറത്താക്കിയിരിക്കുകയാണ്. ബാങ്കിങ് ഓംബുഡ്സ്മാൻ, മനുഷ്യാവകാശകമീഷൻ, മുഖ്യമന്ത്രിയുടെ ഓഫിസ് എന്നിവിടങ്ങളിൽ സുഗതൻ പരാതി നൽകി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2012 12:34 PM GMT Updated On
date_range 2012-03-29T18:04:19+05:30വികലാംഗന്‍െറ മകന് വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നില്ലെന്ന്
text_fieldsNext Story