Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകെട്ടിക്കിടന്ന 33,411...

കെട്ടിക്കിടന്ന 33,411 ഫയലുകളില്‍ തീര്‍പ്പ്

text_fields
bookmark_border
കെട്ടിക്കിടന്ന 33,411 ഫയലുകളില്‍ തീര്‍പ്പ്
cancel

ചെറുതോണി: സാമ്പത്തിക വ൪ഷം കൂടി അവസാനിക്കുമ്പോൾ നിരവധി വികസന, ക്ഷേമ പ്രവ൪ത്തനം നടത്തിയതായി ജില്ലാ അധികൃത൪.
കലക്ടറേറ്റിലും വിവിധ സ൪ക്കാറോഫിസുകളിലുമായി കെട്ടിക്കിടന്ന 85,114 ഫയലുകളിൽ 33,411 എണ്ണം തീ൪പ്പാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച അപേക്ഷകളിൽ 127 പേ൪ക്ക് 6,79,000 രൂപ ചികിത്സാ സഹായം നൽകി. ദേശീയ കുടുംബ സഹായ ക്ഷേമ പദ്ധതിപ്രകാരം 66 പേ൪ക്ക് 10,000 രൂപ വീതം നൽകി. കാലവ൪ഷത്തിൽ വീട് നഷ്ടപ്പെട്ട 91 പേ൪ക്ക് 2,02,550 രൂപ ധനസഹായം നൽകിയതായും അധികൃത൪ അറിയിച്ചു.
പ്രകൃതിക്ഷോഭത്തിൽ മരണമടഞ്ഞവരുടെ ആശ്രിത൪ക്ക് ലക്ഷം വീതവും കട്ടപ്പനയിൽ മിന്നലേറ്റ് മരിച്ച രണ്ടുപേരുടെ അവകാശികൾക്ക് ലക്ഷം രൂപ വീതവും നൽകി. ജില്ലയിൽ 15,551 റേഷൻ കാ൪ഡുകൾ വിതരണം ചെയ്തു. പൊതുവിതരണ രംഗത്ത് തീ൪പ്പാകാതെ കിടന്ന 1837 ഫയലുകൾ തീ൪പ്പാക്കി. ഒരു രൂപക്ക് 25 കിലോ അരി വീതം 60,545 കുടുംബങ്ങൾക്ക് വിതരണം ചെയ്തു. രണ്ട് രൂപക്ക് 12 കിലോ വീതം അരിയും മൂന്ന് കിലോ ഗോതമ്പും 1,75,776 എ.പി.എൽ കുടുംബങ്ങൾക്ക് വിതരണം ചെയ്തു. 18 കുഴൽക്കിണറുകൾ നി൪മിച്ചു. നാല് കുഴൽക്കിണറുകൾ പുതുക്കിപ്പണിതു.
രാജകുമാരി പഞ്ചായത്തിലെ കുരുവിളാസിറ്റിയിലും കുമ്പിപ്പാറയിലും കുമളി പഞ്ചായത്തിലെ സെൻറ് മേരീസ് ഹൈസ്കൂളിലും മൈക്രോ വാട്ട൪ സപൈ്ള സ്കീം നടപ്പാക്കി. പാറേമാവ് ജില്ലാ ആയു൪വേദ ആശുപത്രിയിൽ പനി ക്ളിനിക് ആരംഭിച്ചു. പക൪ച്ചവ്യാധിയും പനിയും വ്യാപിച്ചതിനെത്തുട൪ന്ന് കട്ടപ്പന, പീരുമേട്, മൂന്നാ൪, തൊടുപുഴ, ഇടുക്കി എന്നീ സ്ഥലങ്ങളിൽ 10 മെഡിക്കൽ ക്യാമ്പുകൾ നടത്തി. തൊടുപുഴ ഇലക്ട്രിക് സ൪ക്കിളിൽ 4282 പുതിയ സ൪വീസ് കണക്ഷനുകൾ നൽകി. 7.25 കോടി ചെലവ് ചെയ്ത് തൊടുപുഴ ടൗൺ ലിങ്ക് റോഡുകൾ പുതുക്കിപ്പണിതു. 324 പട്ടിക വ൪ഗ കുടുംബങ്ങൾക്ക് പുതിയ റേഷൻ കാ൪ഡുകൾ നൽകി.
രണ്ട് പുതിയ ക്ഷീര സഹകരണ സംഘങ്ങൾ ആരംഭിച്ചു. ക്ഷീര ക൪ഷക ക്ഷേമനിധിയിൽ 245 പുതിയ ക൪ഷകരെ അംഗങ്ങളാക്കി. രണ്ട് ബ്ളോക്കിൽ ക്ഷീരോത്സവം നടത്തി. 21.82 ഹെക്ട൪ തരിശുനിലം കൃഷിയോഗ്യമാക്കി. ഒരുലക്ഷം വീടുകൾക്ക് പച്ചക്കറി വിത്തുകൾ നൽകി. ആ൪.കെ.വി.വൈ പദ്ധതിപ്രകാരം 396 ഹെക്ട൪ സ്ഥലത്ത് 49.2 ലക്ഷം രൂപയുടെ പച്ചക്കറി കൃഷി നടത്തി. ഇതിനും പുറമേ തെരഞ്ഞെടുത്ത 10,000 കുടുംബത്തിന് പച്ചക്കറി വിത്ത് പാക്കറ്റുകൾ നൽകി. ജൈവ കൃഷി പദ്ധതി പ്രകാരം 41 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കി. 9.5 ലക്ഷം രൂപ ചെലവിൽ 170 ബയോഗ്യാസ് പ്ളാൻറുകൾ നി൪മിച്ചു.
ലക്ഷം തൊഴിൽദാന പദ്ധതിയിൽ നിന്ന് പിരിഞ്ഞുപോയ 40 പേ൪ക്ക് 20.5 ലക്ഷം രൂപ ധനസഹായം നൽകി. ജില്ലയിലെ വിവിധ ഫാമുകൾ വഴി 16,000 കൊക്കോ തൈകളും 1,00,120 കുരുമുളക് ചെടികളും 20,368 തെങ്ങിൻതൈകളും ക൪ഷക൪ക്ക് വിതരണം നടത്തി. കൃഷി വകുപ്പിൽ 78.3 ശതമാനം ഫയലുകൾ തീ൪പ്പാക്കി. ക്ഷീര സാഗരം പദ്ധതി വാത്തിക്കുടി, ഉപ്പുതറ പഞ്ചായത്തുകളിലെ 34 ഗ്രൂപ്പുകളിൽ ആരംഭിച്ചു.
കഞ്ഞിക്കുഴി, നെടുങ്കണ്ടം പഞ്ചായത്തുകളിൽ ആടുഗ്രാമം പദ്ധതി ആരംഭിച്ചു. ഉടുമ്പന്നൂരിലും കരിമണ്ണൂരിലും 20 ഹോം ഹോപ്പ് കമ്യൂണിറ്റി മാ൪ക്കറ്റിങ് നെറ്റ്വ൪ക്കുകൾ ആരംഭിച്ചു.
കേന്ദ്ര സ൪ക്കാറിൻെറ 75 ശതമാനം ധനസഹായത്തോടെ മൃഗാശുപത്രി കെട്ടിടങ്ങൾ പുതുക്കിപ്പണിതു. ആ൪.കെ.വി.വൈ പദ്ധതിയിൽപെടുത്തി 480 പേ൪ക്ക് കന്നുകുട്ടി പരിപാലന പദ്ധതി നടപ്പാക്കി. മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള 10 സ്ഥാപനങ്ങൾക്ക് തീറ്റപ്പുൽ കൃഷിക്കായി ധനസഹായം നൽകി.
ക്രമസമാധാന രംഗത്ത് തീ൪പ്പാകാതെ കിടന്ന 1840 ഫയലുകളിൽ 576 ഫയലുകൾ തീ൪പ്പാക്കി. ജില്ലയിൽ ഉടമസ്ഥനില്ലാതെ കിടന്ന 34 വാഹനങ്ങൾ ലേലം ചെയ്തു.
11 കെ.വി ലൈനുകളുടെ നി൪മാണം പൂ൪ത്തിയാക്കി. ദേവികുളം, ഉടുമ്പൻചോല, തൊടുപുഴ താലൂക്കുകളിൽ കെട്ടിക്കിടന്ന 855 അപേക്ഷകൾ കലക്ട൪ വിളിച്ചുചേ൪ത്ത ജനസമ്പ൪ക്ക പരിപാടിയിൽ തീ൪പ്പാക്കി. കാലവ൪ഷക്കെടുതിയിൽ കൃഷിനശിച്ച 2443 ക൪ഷക൪ക്ക് 68.85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. വിവിധ ആ൪.ടി ഓഫിസുകളിൽ കെട്ടിക്കിടന്നിരുന്ന 4463 അപേക്ഷകളിൽ 3918 എണ്ണവും തീ൪പ്പാക്കിയതായും അധികൃത൪ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story