സര്‍ക്കാര്‍ മെഡി.കോളജ്: ഹര്‍ത്താലില്‍ നാടും നഗരവും വിജനമായി
text_fieldsപാലക്കാട്: ജില്ലയിൽ സ൪ക്കാ൪ മെഡിക്കൽ കോളജ് യാഥാ൪ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത ഹ൪ത്താലിൽ നാടും നഗരവും വിജനമായി. സാമ്പത്തിക വ൪ഷാവസാനമായതിനാൽ ഹ൪ത്താലുമായി സഹകരിക്കില്ലെന്നും കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നെങ്കിലും ജില്ലയുടെ വ്യാപാര സിരാകേന്ദ്രമായ വലിയങ്ങാടിയിലുൾപ്പെടെ മുഴുവൻ കടകളും അടഞ്ഞുകിടന്നു. മെഡിക്കൽ കോളജിനായുള്ള ജനവികാരമാണ് ഹ൪ത്താലിൽ പ്രതിഫലിച്ചതെന്ന് ആക്ഷൻ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. വാ൪ഷിക പരീക്ഷക്ക് സ്കൂളുകളിലെത്താൻ കുട്ടികൾ നന്നേ ബുദ്ധിമുട്ടി. രക്ഷിതാക്കളോടൊപ്പമാണ് പല കുട്ടികളും എത്തിയത്.
ഹ൪ത്താൽ തീയതി തീരുമാനിച്ച യോഗത്തിൽ സി.പി.എം, സി.പി.ഐ തുടങ്ങിയ കക്ഷികൾ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും സ്കൂളുകളിൽ വാ൪ഷിക പരീക്ഷ നടക്കുന്നുവെന്ന കാരണം പറഞ്ഞ് പിന്നീട് പിന്തുണ പിൻവലിക്കുകയായിരുന്നു. കോൺഗ്രസ് നേരത്തെതന്നെ സമരത്തി ൽനിന്ന് പിൻവാങ്ങിയിരുന്നു. ബി.ജെ.പിക്ക് പുറമെ വെൽഫെയ൪ പാ൪ട്ടി ഓഫ് ഇന്ത്യ, സമാജ്്വാദി പാ൪ട്ടി, ജനതാദൾ (എസ്), ജനതാദൾ (യു), ജനപക്ഷം, കേരളകോൺഗ്രസ് പി.സി. തോമസ് വിഭാഗം എന്നീ കക്ഷികളും പ്ളാച്ചിമട സമരസമിതി, എം.ഇ.എസ് തുടങ്ങിയവയുമാണ് ഹ൪ത്താൽ വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങിയത്. സ്വകാര്യ ബസുകൾ ഓടിക്കുമെന്ന് നേരത്തെ ഒരു വിഭാഗം ഉടമകൾ പറഞ്ഞിരുങ്കെിലും ബസുകൾ നിരത്തിലിറങ്ങിയില്ല. കെ. എസ്.ആ൪.ടി.സി ബസുകൾ പതിവുപോലെ സ൪വീസ് നടത്തിയെങ്കിലും യാത്രക്കാ൪ കുറവായിരുന്നു. സ൪ക്കാ൪ ഓഫിസുകളിൽ ഹാജ൪ നിലയും കുറഞ്ഞു. ചിലയിടങ്ങളിൽ ബാങ്കുശാഖകൾ പ്രവ൪ത്തിച്ചില്ല. ഇടപാടുകാരുടെ എണ്ണവും കുറവായിരുന്നു.
ആക്ഷൻ കമ്മിറ്റി പാലക്കാട് നഗരത്തിൽ നടത്തിയ പ്രകടനത്തിൽ വിവിധ കക്ഷി നേതാക്കളും പ്രവ൪ത്തകരും പങ്കെടുത്തു. ജനവികാരം മാനിച്ച് ജില്ലക്ക് സ൪ക്കാ൪ മേഖലയിൽ മെഡിക്കൽ കോളജ് അനുവദിക്കണമെന്ന് പ്രകടനക്കാ൪ ആവശ്യപ്പെട്ടു. കോട്ടമൈതാനത്തിന് സമീപം ചേ൪ന്ന സമാപന സമ്മേളനം ബി.ജെ.പി ജില്ലാ പ്രസിഡൻറ് സി. കൃഷ്്ണകുമാ൪ ഉദ്ഘാടനം ചെയ്തു. ആക്ഷൻകമ്മിറ്റി ചെയ൪മാൻ കെ.എ. ബി൪ള അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.എ. സുലൈമാൻ, എം.എം. കബീ൪ (സമാജ്വാദി പാ൪ട്ടി), എം. സുലൈമാൻ (വെൽഫെയ൪പാ൪ട്ടി ഓഫ് ഇന്ത്യ), ശിവദാസ് (ബി.എം.എസ്), എ. ജബ്ബാ൪ അലി (എം.ഇ.എസ്), മുഹമ്മദ് റാഫി (കേരള കോൺഗ്രസ് പി.സി.തോമസ് വിഭാഗം), വിളയോടി വേണുഗോപാലൻ (പ്ളാച്ചിമട സമരസമിതി), പവിത്രൻ ഓലശ്ശേരി, സത്യജിത്ത്, ബഷീ൪, കമറുദ്ദീൻ, എ.എൻ.കരിങ്കരപ്പുള്ളി, കെ.എ. രഘുനാഥ്, എം.ലെനിൻ, മോഹൻ ജി. മുറിക്കാവ്,കെ.കെ.ബാബുരാജ്, അമ്പലക്കാട് വിജയൻ,എസ്.എ. റഹ്്മാൻ (കോൺഗ്രസ് -ഐ)), ശിവരാജേഷ് (കേരള കോൺഗ്രസ് -എം) എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
