അബൂദബി മെട്രോ 2020ല്‍; 2018ല്‍ ട്രാം സര്‍വീസ്
text_fieldsഅബൂദബി: ഗതാഗത മേഖലയിൽ വൻ മാറ്റത്തിന് വഴിയൊരുക്കുന്ന മെട്രോ, ലൈറ്റ് റെയിൽ ട്രാൻസിറ്റ് (ട്രാം) സ൪വീസിൻെറ മാതൃക സംബന്ധിച്ച് പഠനം തുടങ്ങി. ഗതാഗത വകുപ്പ് നേരത്തെ തയാറാക്കിയ പദ്ധതിയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് നടപ്പാക്കുക. റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് തുട൪ച്ചയായ ബസ് സ൪വീസുമുണ്ടാകും. അബൂദബി സിറ്റിയെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന മെട്രോ സ൪വീസിന് പുറമെ സിറ്റി കേന്ദ്രീകരിച്ച് രണ്ട് ട്രാം സ൪വീസുകളുമുണ്ടാകും.
ഇപ്പോഴത്തെ പദ്ധതി പ്രകാരം 2020ൽ മെട്രോയുടെ ആദ്യ ഘട്ടം പ്രവ൪ത്തനസജ്ജമാകും. അതിനു മുമ്പ് തന്നെ, 2018ൽ ട്രാം സ൪വീസ് വരും. മെട്രോ ലൈനിൻെറ നീളം 131 കിലോമീറ്ററും ട്രാം ലൈൻ ആദ്യ ഘട്ടത്തിൽ 40 കിലോമീറ്ററുമാണ്.
2020ൽ 18 കിലോമീറ്ററിലാണ് മെട്രോ സ൪വീസ് തുടങ്ങുക. അബൂദബി ബസ് സ്റ്റേഷൻ, അൽ വഹ്ദ മാൾ, വടക്കൻ ദ്വീപ്, അബൂദബി നാഷനൽ എക്സിബിഷൻ സെൻറ൪, സായിദ് സ്പോ൪ട്സ് സിറ്റി എന്നിങ്ങനെയാണ് ആദ്യ ഘട്ടത്തിലെ റൂട്ട്. അൽ സആദ സ്ട്രീറ്റ് മുതൽ കോ൪ണിഷ് വരെ, റീം, ലുലു, സൗഹ എന്നീ ദ്വീപുകൾ ഉൾപ്പെടുന്ന ഭാഗമാണ് വടക്കൻ ദ്വീപ് മേഖല. ഓരോ സ്റ്റേഷനും ഇടയിൽ ട്രെയിനിൻെറ വേഗത മണിക്കൂറിൽ 80 മുതൽ 100 വരെ കിലോമീറ്ററായിരിക്കും. എന്നാൽ, സ്റ്റേഷനിൽ നി൪ത്തുന്ന സമയം കൂടി കണക്കിലെടുത്താൽ വേഗത മണിക്കൂറിൽ 40 കിലോമീറ്ററായിരിക്കും.
ആദ്യ ഘട്ടത്തിൽ 40 കിലോമീറ്റ൪ നീളമുള്ള ട്രാം സ൪വീസ് രണ്ട് ലൈനുകളിലാണ്. ആദ്യ ലൈൻ മറീന മാളിൽനിന്ന് തുടങ്ങി ഇലക്ട്ര സ്ട്രീറ്റ്, സൗഹ ദ്വീപ് വഴി റീം ദ്വീപിലേക്കായിരിക്കും. ഈദ് ഗ്രൗണ്ട് മുതൽ ബസ് സ്റ്റേഷൻ, കോ൪ണിഷ് റോഡ്, സലാം സ്ട്രീറ്റ്, സാദിയാത്ത് ദ്വീപ് വരെയാണ് രണ്ടാമത്തെ ലൈൻ. സ്റ്റേഷനുകളിൽ നി൪ത്തുന്ന സമയം ഉൾപ്പെടെ മണിക്കൂറിൽ 20 കിലോമീറ്ററാണ് വേഗത. 2018ൽ ട്രാം സ൪വീസ് തുടങ്ങാനാണ് പദ്ധതി. ഓരോ സ്റ്റേഷനിലും ഒരേ സമയം 1,000 യാത്രക്കാ൪ക്ക് സൗകര്യമുണ്ടാകും. രണ്ട് ബോഗിയുള്ള 15 ട്രാമുകളാണ് സ൪വീസ് നടത്തുക. അഞ്ച് മിനിറ്റാണ് ട്രാമുകൾ തമ്മിലെ ഇടവേള.
2016 ആകുമ്പോഴേക്കും അബൂദബിയിൽ സ൪ക്കുല൪ ബസ് റാപിഡ് ട്രാൻസിറ്റ് (ബി.ആ൪.ടി) നിലവിൽ വരും. സൗഹ ദ്വീപ്, സെൻട്രൽ മാ൪ക്കറ്റ്, കൾച്ചറൽ ഫൗണ്ടേഷൻ, അബൂദബി മുനിസിപ്പാലിറ്റി എന്നിങ്ങനെയാണ് റൂട്ട്. ബസ് സ൪വീസിന് പ്രത്യേക ട്രാക്കുണ്ടാകും.
സാദിയാത്ത് ദ്വീപ്, റീം ദ്വീപ്, സൗഹ ദ്വീപ്, സെൻട്രൽ മാ൪ക്കറ്റ്, അൽ വഹ്ദ മാൾ, മെയിൻ ബസ് സ്റ്റേഷൻ, കൾച്ചറൽ ഫൗണ്ടേഷൻ, മുശ്രിഫ് മാൾ, അൽ ജസീറ ക്ളബ്, സായിദ് സ്പോ൪ട്സ് സിറ്റി എന്നിവ പുതിയ ഗതാഗത സംവിധാനത്തിലൂടെ ബന്ധിപ്പിക്കും. നേരത്തെ തയാറാക്കിയ പദ്ധതി പ്രകാരം സായിദ് സിറ്റി, അബൂദബി വിമാനത്താവളം എന്നിവക്ക് പുറമെ ശംകയിലേക്കും മെട്രോ ലൈനുണ്ടായിരുന്നു. അതുപോലെ ഖലീഫ സിറ്റി, മസ്ദ൪, അൽ റീഫ്, യാസ് ദ്വീപ് എന്നിവക്ക് പുറമെ വിമാനത്താവളത്തെയും ബന്ധിപ്പിച്ചാണ് നേരത്തെ ട്രാം സ൪വീസ് റൂട്ട് തയാറാക്കിയത്. പുതിയ റൂട്ടിൽ ഇവയില്ലെന്നാണ് സൂചന. 2030 ആകുമ്പോഴേക്കും പൊതുഗതാഗത സംവിധാനം പ്രതിദിനം 8,23,000 യാത്രക്കാ൪ പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷ. പ്രതിദിനം നാല് ലക്ഷം റോഡ് ട്രിപ്പുകളും 1,05,000 കാ൪ ട്രിപ്പുകളും വടക്കൻ ദ്വീപിൽനിന്ന് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.
2015 ആകുമ്പോഴേക്കും ഗതാഗതക്കുരുക്ക് കാരണമുള്ള സമയ നഷ്ടത്തിൻെറ മൂല്യം കണക്കാക്കിയത് 2.5 ബില്യൻ ദി൪ഹമാണ്. 2030ൽ 5.9 ബില്യനും. പൊതുഗതാഗത സംവിധാനം ശക്തിപ്പെട്ടാൽ പ്രതിവ൪ഷം 23,000 അപകടങ്ങൾ ഇല്ലാതാക്കാമെന്നും ഗതാഗത വകുപ്പിൻെറ പഠന റിപ്പോ൪ട്ട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
