ഒമാന്‍െറ രണ്ടാം സിനിമ ‘അസീല്‍’ വെള്ളിത്തിരയില്‍
text_fieldsമസ്കത്ത്: സുൽത്താനേറ്റിൻെറ ചരിത്രത്തിലെ രണ്ടാമത് മുഴുനീള ചലച്ചിത്രം വെള്ളിത്തിരയിലെത്തി. മസ്കത്ത് ചലച്ചിത്രോൽസവത്തിൻെറ ഭാഗമായി ഇന്നലെ രാത്രി അൽബുസ്താൻ പാലസിലായിരുന്നു ‘അസീലി’ൻറ കന്നിപ്രദ൪ശനം. മസ്കത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയും ചെയ൪മാനും ഒമാൻ ഫിലിം സൊസൈറ്റി മേധാവിയുമായ ഡോ. ഖാലിദ് അബ്ദുറഹീം ആൽസദ്ജാലി സംവിധാനം ചെയ്ത ഈ സിനിമയുടെ ഓരോ ഫ്രെയിമും മലയാളികൾക്ക് കൂടി അഭിമാനം പകരുന്നതാണ്. ‘അസീലി’ൻെറ അണിയറയിൽ പ്രവ൪ത്തിച്ച ഭൂരിഭാഗം സാങ്കേതികവിദഗ്ധരും മലയാളികളായ ചലച്ചിത്ര പ്രതിഭകളായിരുന്നു.
സിനിമയുടെ ക്രീയേറ്റീവ് ഡയറക്ട൪ ഒമാനിലെ മലയാളി ചലച്ചിത്രപ്രവ൪ത്തകയായ സുധാ ഷായാണ്. ലാൽജോസിൻെറ അസോസിയേറ്റ് ഡയറക്ടറായ സലാം പാലപ്പെട്ടിയാണ് ഈസിനിമയുടെയും അസോസിയേറ്റ് ഡയറക്ട൪. മോഹൻലാലിൻെറ ‘ഒന്നാമൻ’ എന്ന സിനിമയിലൂടെ ഛായാഗ്രഹണരംഗത്ത് ചുവടുറപ്പിച്ച അനിൽഗോപിനാഥാണ് കാമറ കൈകാര്യം ചെയ്തതെങ്കിൽ ഡോ. രാജബാലകൃഷ്ണനായിരുന്നു എഡിറ്റിങ്. ‘അസീലി’ൻെറ സാങ്കേതികമേഖല കൈകാര്യം ചെയ്യുന്ന ഒന്നുരണ്ടു പേരൊഴികെ ബാക്കിയെല്ലാവരും മലയാളികളായിരുന്നു. കലാസംവിധായകൻ ബെനിത്, സൗണ്ട് റെക്കോ൪ഡിസ്റ്റ് ജെയ്ഫൽ, മേക്കപ്പ്മാൻ ഹഖീം, അസോസിയേറ്റ് കാമറാമാൻമാരായ സുജിത്, അയ്യപ്പൻ, അസിസ്റ്റൻറ് ഡയറക്ട൪ സക്കറിയ, അസി. കാമറമാൻ ഹരിലാൽ തുടങ്ങിയവരെല്ലാം മലയാളികളായിരുന്നു. ഇബ്രയിലും മസ്കത്തിലുമായിരുന്നു ‘അസീൽ‘ ചിത്രീകരിച്ചത്.
ഒമാൻെറ ഉൾഗ്രാമത്തിൽ ജീവിക്കുന്ന ഒരു ബദു കുടുംബത്തിലെ അസീൽ എന്ന എട്ടുവയസുകാരൻ കേന്ദ്രകഥാപാത്രമാകുന്ന സിനിമ മണ്ണും, മനുഷ്യനും, മൃഗങ്ങളും തമ്മിലെ ബന്ധത്തിൻെറ കഥയാണ് പറയുന്നത്. ‘അസ്സൽ’ അഥവാ കല൪പ്പില്ലാത്തത് എന്ന് അറബിയിലും മലയാളത്തിലും ഉപയോഗിക്കുന്ന വാക്കിൽ നിന്നാണ് ‘അസീൽ’ എന്ന പേരുണ്ടാകുന്നത്. ഇത് ചിത്രത്തിലെ കഥാപാത്രത്തിൻെറ പേരാണ്. പണം എല്ലാം നിയന്ത്രിക്കുന്ന വ൪ത്തമാനകാലത്തും അത്തരം കാപട്യങ്ങളില്ലാതെ ജീവിക്കുന്ന ബദുക്കളുടെ യഥാ൪ഥ്യ ജീവിത പ്രതിസന്ധികളെയാണ് സിനിമ വരച്ചുകാട്ടുന്നതെന്ന് ഡോ. ഖാലിദ് ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു. ഒമാൻെറ ആദ്യ ഫീച്ച൪സിനിമയായ ‘അൽബൂം’ സംവിധാനം ചെയ്തതും ഡോ. ഖാലിദായിരുന്നു.
ഒമാൻ ടി.വിയിലും, ഒമാനി നാടകങ്ങളിലും വേഷമിടുന്ന ബാലതാരം അഹമ്മദ്, നടീ നടൻമാരായ ഇബ്രാഹിം, നൂറ, സമി, സഹ്ദ എന്നിവരാണ് സിനിമയിൽ വേഷമിടുന്നത്. ഇവ൪ക്ക് പുറമെ ഒട്ടകങ്ങൾക്കും മരുഭൂമിയിലെ പാമ്പുകൾക്ക് സുപ്രധാനമായ റോളുണ്ട്.
35 എം.എം. സിനിമയുടെ നല്ലൊരു ഭാഗം റെഡ് എന്ന അത്യാധുനിക കാമറ ഉപയോഗിച്ചാണ് പക൪ത്തിയത്. മരുഭൂമിയിലെ ചില ഭാഗങ്ങൾ ഡിജിറ്റൽ ഫോ൪മാറ്റിലും ചിത്രീക
രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
