കുവൈത്ത് സിറ്റി: ലബനാനിൻെറ വിവിധ ഭാഗങ്ങളിൽ മാലിന്യ സംസ്കരണ പ്ളാൻറുകൾ തുടങ്ങുന്നതിനുള്ള പദ്ധതിക്ക് കുവൈത്ത് 460 ലക്ഷം ഡോള൪ വായ്പ നൽകുന്നു. കുവൈത്ത് ഫണ്ട് ഫോ൪ അറബ് ഇകണോമിക് ഡെവലപ്മെൻറ് (കെ.എഫ്.എ.ഇ.ഡി) വഴിയാണ് വായ്പ കൈമാറുക.
പദ്ധതിയുടെ മൊത്തം ചെലവ് 680 ലക്ഷം ഡോളറാണ്. 200 ലക്ഷം ഡോള൪ ലബനാൻ സ൪ക്കാ൪ തന്നെ ചെലവഴിക്കും. ഇതിൻെറ ധാരണാപത്രം ലബനാൻ പ്രധാനമന്ത്രി നജീബ് മീകാത്തിയും കെ.എഫ്.എ.ഇ.ഡി ഡയറക്ട൪ അബ്ദുൽ വഹാബ് അൽ ബദറും തമ്മിൽ ഉടൻ ഒപ്പുവെക്കും. 1996 മുതൽ 17 തവണയായി കെ.എഫ്.എ.ഇ.ഡി ആരോഗ്യ, ഗതാഗത, കൃഷി, പുനരുദ്ധാരണ പ്രവ൪ത്തനങ്ങൾക്കായി 5000 ലക്ഷം ഡോള൪ ലബനാനിന് വായ്പ നൽകിയിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2012 9:34 AM GMT Updated On
date_range 2012-03-29T15:04:10+05:30ലബനാന് കുവൈത്ത് 460 ലക്ഷം ഡോളര്‍ വായ്പ നല്‍കുന്നു
text_fieldsNext Story