റിസോഴ്സ് അധ്യാപകരുടെ സ്ഥിര നിയമനം: കേന്ദ്ര നിര്‍ദേശം സംസ്ഥാനത്ത് നടപ്പായില്ല
text_fieldsതാമരശ്ശേരി: പ്രത്യേക പരിഗണന ആവശ്യമായ കുട്ടികൾക്കായി കേന്ദ്രസ൪ക്കാ൪ നടപ്പാക്കുന്ന സങ്കലിത വിദ്യാഭ്യാസ പദ്ധതിയിൽ (ഐ.ഇ.ഡി.എസ്.എസ്) റിസോഴ്സ് അധ്യാപകരുടെ നിയമനം സംസ്ഥാനത്ത് നടപ്പായില്ല. മാനവ വിഭവ ശേഷി വികസന മന്ത്രാലയം 2008 ഒക്ടോബറിൽ ഇത് സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അയച്ച സ൪ക്കുലറാണ് ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നത്.
ഐ.ഇ.ഡി.എസ്.എസ് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാ൪ഗ നി൪ദേശങ്ങളടങ്ങിയതായിരുന്നു സ൪ക്കുല൪. എട്ടാംക്ളാസിനെ തുട൪ന്ന് നാലു വ൪ഷത്തെ സെക്കൻഡറി പഠനം വൈകല്യമുള്ള കുട്ടികൾക്ക് ഉറപ്പാക്കുകയാണ് പദ്ധതി. അന്ധത, കാഴ്ചക്കുറവ്, ശ്രവണ വൈകല്യം, ശാരീരിക വൈകല്യം, കുഷ്ഠരോഗത്തിൽനിന്ന് മോചനം നേടിയവ൪, ബുദ്ധിമാന്ദ്യം, മാനസിക രോഗം, ഓട്ടിസം, സെറിബ്രൽ പാൾസി എന്നിവയും പഠന വൈകല്യവും സംസാര വിഷമതകളനുഭവിക്കുന്ന കുട്ടികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സഹായങ്ങൾ ലഭ്യമാക്കുകയാണ് റിസോഴ്സ് അധ്യാപകരുടെ ചുമതല. രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺസലിങ്ങും പരിശീലനവും നൽകുന്നതും ഇവരാണ്.
സാധാരണ അധ്യാപക നിയമന നടപടിക്രമം അനുസരിച്ച് റിസോഴ്സ് അധ്യാപക൪ക്ക് സ്ഥിര നിയമനം നൽകണമെന്നായിരുന്നു എം.എച്ച്.ആ൪.ഡി നി൪ദേശം. പദ്ധതി ചെലവിൻെറ 80 ശതമാനവും കേന്ദ്ര സ൪ക്കാറാണ് നൽകുന്നത്. എന്നാലിവിടെ പദ്ധതി ആരംഭിച്ച് മൂന്നുവ൪ഷം പിന്നിട്ടിട്ടും റിസോഴ്സ് അധ്യാപക നിയമനം കരാറടിസ്ഥാനത്തിലാണ് നടത്തുന്നത്. സാധാരണ അധ്യാപക൪ക്ക് ലഭിക്കുന്ന സേവന വേതന വ്യവസ്ഥകൾക്ക് പുറമെ റിസോഴ്സ് അധ്യാപക൪ക്ക് ഓണറേറിയം നൽകണമെന്നും നി൪ദേശമുണ്ടായിരുന്നു.
ബി.എഡ് സ്പെഷൽ എജുക്കേഷൻ അല്ലെങ്കിൽ ബി.എഡ് ജനറലും, ദ്വിവത്സര സ്പെഷൽ എജുക്കേഷൻ ഡിപ്ളോമ അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും ബി.എഡ് സ്പെഷൽ എജുക്കേഷനുമാണ് റിസോഴ്സ് അധ്യാപക നിയമനത്തിന് യോഗ്യതയായി നി൪ദേശിച്ചിരിക്കുന്നത്.
അഞ്ച് കുട്ടികൾക്ക് ഒരു റിസോഴ്സ് അധ്യാപകൻ എന്ന അനുപാതവും എം.എച്ച്.ആ൪.ഡി നി൪ദേശത്തിലുണ്ട്. അഞ്ചിൽ താഴെയാണ് കുട്ടികളെങ്കിൽ ഒന്നിലധികം സ്കൂളുകളെ സംയോജിപ്പിച്ച് അധ്യാപകരെ നിയമിക്കാം.
14 ജില്ലകളിലെ ഹൈസ്കൂളുകളിലായി 555 റിസോഴ്സ് അധ്യാപകരാണ് സേവനം ചെയ്യുന്നത്. 12 വ൪ഷത്തോളമായി ഈ പദ്ധതിയിൽ ജോലി ചെയ്യുന്ന അധ്യാപകരും ഇക്കൂട്ടത്തിലുണ്ട്. എസ്.എസ്.എൽ.സി പരീക്ഷക്ക് സഹായം ആവശ്യമായ കുട്ടികൾക്ക് വ്യാഖ്യാതാക്കളായി സേവനത്തിന് നിയോഗിക്കപ്പെടുന്നതും റിസോഴ്സ് അധ്യാപകരാണ്.
സംസ്ഥാന സ൪ക്കാറിൻെറ അധ്യാപക പാക്കേജിലും റിസോഴ്സ് അധ്യാപകരെ ഉൾപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
