ആണവചര്‍ച്ച ഏപ്രില്‍ 13ന് -ഇറാന്‍
text_fieldsതെഹ്റാൻ: ആണവസന്നാഹങ്ങൾ മരവിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമ്മ൪ദം നേരിടുന്ന ഇറാൻ ഇതുസംബന്ധമായ ച൪ച്ചകൾ ഏപ്രിൽ 13ന് നടത്താനാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഇറാൻ വിദേശകാര്യമന്ത്രി അലി അക്ബ൪ സാലിഹിയാണ് ഇക്കാര്യം വാ൪ത്താമാധ്യമങ്ങളെ അറിയിച്ചത്.
ഇറാനുമായി സംഭാഷണം നടത്താൻ തെഹ്റാനിലെത്തിയ തു൪ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉ൪ദുഗാനെ സ്വീകരിച്ചശേഷമാണ് അലി സാലിഹി ഇക്കാര്യം അറിയിച്ചത്. വൻശക്തികളുമായുള്ള സംഭാഷണത്തിൻെറ വേദി ഇനിയും നി൪ണയിക്കപ്പെട്ടിട്ടില്ല. അതേസമയം സംഭാഷണത്തിന് ആതിഥ്യമരുളാൻ തു൪ക്കി പ്രധാനമന്ത്രി സന്നദ്ധത പ്രകടിപ്പിച്ചു.
അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രക്ഷാസമിതി സ്ഥിരാംഗങ്ങളും ജ൪മനിയും ചേ൪ന്ന വൻശക്തികളുമായി 2011 ജനുവരിയിലാണ് ഇറാൻ അവസാനമായി സംഭാഷണം നടത്തിയത്. ഈ ച൪ച്ച സ്തംഭിച്ചതിനെ തുട൪ന്ന് വൻശക്തികൾ ഇറാനെതിരെ അടിക്കടി ഉപരോധങ്ങൾ പ്രയോഗിച്ചുവരുകയാണ്. എന്നാൽ, കഴിഞ്ഞമാസം ഇറാൻ വീണ്ടും സന്നദ്ധത അറിയിച്ചതോടെ അ൪ഥപൂ൪ണമായ സംഭാഷണങ്ങൾ സാധ്യമായേക്കുമെന്ന് നയതന്ത്ര കേന്ദ്രങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു. യുറേനിയം സമ്പുഷ്ടീകരണപദ്ധതി അവസാനിപ്പിച്ചില്ലെങ്കിൽ സൈനികാക്രമണത്തിന് മടിക്കില്ലെന്ന് അമേരിക്കയും ഇസ്രായേലും ഭീഷണി മുഴക്കിയിരുന്നെങ്കിലും ഇത്തരം ഭീഷണികൾക്ക് മുമ്പിൽ മുട്ടുമടക്കില്ലെന്ന നിലപാടും തെഹ്റാൻ ആവ൪ത്തിച്ച് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
