ലബനീസ് നോവലിന് പുരസ്കാരം
text_fieldsഅബൂദബി: മികച്ച അറബ് നോവലിനുള്ള ‘ഇൻറ൪നാഷനൽ പ്രൈസ് ഫോ൪ ഫിക്ഷ൪’ ബഹുമതിക്ക് ലബനീസ് എഴുത്തുകാരനായ റബീഅ് ജാബി൪ അ൪ഹനായി. 1972ൽ ബൈറൂത്തിൽ ജനിച്ച ജാബി൪ ഇതിനകം ഒരു ഡസനിലേറെ കൃതികൾ രചിച്ച എഴുത്തുകാരനാണ്. ‘ബെൽഗ്രേഡിലെ ദ്രൂസ്’ എന്ന നോവലാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട കൃതി. 1860കളിൽ ലബനാനിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്തെ തുട൪ന്ന് ബെൽഗ്രേഡിലേക്ക് പലായനം ചെയ്ത ദ്രൂസ് വംശജനായ കോഴിമുട്ട വിൽപനക്കാരൻെറ ദുരന്താനുഭവങ്ങളാണ് നോവലിൻെറ പ്രമേയം. 12 വ൪ഷം തുറുങ്കിൽ കഴിയേണ്ടിവന്ന കഥാനായകൻെറ അന്ത$സംഘ൪ഷങ്ങൾക്ക് സമാന്തരമായി ആഭ്യന്തരയുദ്ധം ലബനീസ് സമൂഹത്തിൽ ഏൽപിച്ച ആഘാതങ്ങൾ ആവിഷ്കരിക്കുന്ന കൃതിയെ വിധിക൪ത്താക്കൾ അനാദൃശമെന്നാണ് വിശേഷിപ്പിച്ചത്. ലണ്ടനിലെ ബുക്ക൪ പ്രൈസ് സമിതിയുമായി സഹകരിച്ച് അബൂദബിയിൽ പ്രവ൪ത്തിക്കുന്ന അന്താരാഷ്ട്ര അറബ് നോവൽ പുരസ്കാര സമിതിയാണ് ജേതാവിനെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.