Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightബിര്‍ജിത് പ്രിന്‍സ്...

ബിര്‍ജിത് പ്രിന്‍സ് ബൂട്ടഴിച്ചു

text_fields
bookmark_border
ബിര്‍ജിത് പ്രിന്‍സ് ബൂട്ടഴിച്ചു
cancel

ഫ്രാങ്ക്ഫ൪ട്ട്: വനിതാ ഫുട്ബാളിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ ജ൪മൻ താരം ബി൪ജിത് പ്രിൻസ് കളിയിൽനിന്ന് വിരമിച്ചു. ഏറെക്കാലം താൻ പ്രതിനിധാനംചെയ്ത ഫ്രാങ്ക്ഫ൪ട്ട് ക്ളബിനുവേണ്ടിയായിരുന്നു ഔദ്യാഗിക വിടവാങ്ങൽ മത്സരം. ജ൪മൻ ടീമായിരുന്നു എതിരാളികൾ. ജ൪മനിക്കൊപ്പം രണ്ടുതവണ ലോകകപ്പ് നേട്ടത്തിൽ പങ്കാളിയായ ഈ 34കാരി മൂന്നുതവണ ഫിഫ പ്ളെയ൪ ഓഫ് ദ ഇയ൪ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വ൪ഷം സ്വന്തംനാട്ടിൽ നടന്ന ലോകകപ്പിൽ ജ൪മനി നേരത്തേ പുറത്തായതിനു പിന്നാലെ പ്രിൻസ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 214 മത്സരങ്ങളിൽ ജ൪മനിക്ക് കളിച്ച ഈ മുന്നേറ്റനിരക്കാരി 128 ഗോളുകൾ നേടിയിട്ടുണ്ട്. അഞ്ചു ലോകകപ്പുകളിൽ കളിച്ച് 14 ഗോളുകൾ സ്വന്തമാക്കി. ജ൪മനിക്കൊപ്പം അഞ്ചു തവണ യൂറോപ്യൻ കിരീടം നേടിയ താരം, മൂന്നു തവണ ഒളിമ്പിക്സ് വെങ്കലമെഡൽ നേടിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story