Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅനുഭവങ്ങളുടെ ആഴമേറിയ...

അനുഭവങ്ങളുടെ ആഴമേറിയ ജീവിതക്കാഴ്ചകള്‍

text_fields
bookmark_border
അനുഭവങ്ങളുടെ ആഴമേറിയ ജീവിതക്കാഴ്ചകള്‍
cancel

ബി.സി.സി.ഐ പ്രതിനിധികൾ, ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ,എൻെറ സഹപ്രവ൪ത്തക൪, മറ്റു മാന്യവ്യക്തിത്വങ്ങളേ...

രാജ്യാന്തര, ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽനിന്ന് ഞാൻ പടിയിറങ്ങിയിട്ട് മൂന്നാഴ്ച തികയുകയാണ്. കഴിഞ്ഞ മൂന്നാഴ്ചകളിൽ പിന്നിട്ട നാളുകളിലേക്കുള്ള തിരിഞ്ഞുനോട്ടത്തിന് എനിക്ക് അവസരം ലഭിച്ചു. ഒരു കാലത്ത് ഇന്ത്യയിലെ മറ്റേതൊരു കുട്ടിയെയും പോലെ ക്രിക്കറ്റിനോടുള്ള അഗാധമായ സ്നേഹവും രാജ്യത്തിനുവേണ്ടി കളിക്കാനുള്ള അദമ്യമായ ആഗ്രഹവുമായിരുന്നു മനസ്സു നിറയെ. ആ സ്വപ്നങ്ങൾക്കൊത്ത് 16 വ൪ഷം ജീവിക്കാൻ കഴിഞ്ഞുവെന്നതിൽ ഞാൻ അങ്ങേയറ്റം അനുഗൃഹീതനാണ്. മറ്റു ചില൪ ചൂണ്ടിക്കാട്ടിയതുപോലെ ഇനി അൽപകാലം ഐ.പി.എല്ലിൻെറ അരങ്ങിലെത്തുന്നതിനാൽ വിരമിച്ച തോന്നൽ തൽക്കാലത്തേക്കെങ്കിലും എന്നിലുണ്ടാകാൻ തരമില്ല. പൂ൪ണമായും ഫിറ്റായിരിക്കൽ അനിവാര്യമായതിനാൽ താൽപര്യമില്ലെങ്കിൽ പോലും അടുത്ത രണ്ടു മാസം ജിമ്മിൽ ചെലവഴിക്കേണ്ടത് അനിവാര്യമാണു താനും.

ജൂണിലായിരിക്കും ഒരുപക്ഷേ, ഞാൻ ‘തൊഴിൽരഹിതൻ’ ആകുന്നത്. എന്നാൽ, അനിലും (കുംബ്ളെ) സൗരവും (ഗാംഗുലി) മുന്നറിയിപ്പു നൽകിയതുപോലെ കൂടുതൽ തിരക്കുള്ള കാലമാകാം വരാനിരിക്കുന്നത്. എന്താണ് ചെയ്യാനുള്ളതെന്ന് കാത്തിരുന്ന് കാണാം.

ഇന്ത്യയെ ക്രിക്കറ്റിൽ പ്രതിനിധാനംചെയ്തത് എന്നെ സംബന്ധിച്ച് എത്രത്തോളം പ്രാധാന്യമുള്ളതായിരുന്നുവെന്ന് ചിന്തിക്കാൻ അവസരം ലഭിച്ച ദിവസങ്ങളാണ് കടന്നുപോയത്. ലോകത്തുടനീളം യാത്രചെയ്യാനും മഹത്തായ ഗ്രൗണ്ടുകളിൽ പാഡുകെട്ടിയിറങ്ങാനും അതെന്നെ തുണച്ചു. ചെറുപ്പത്തിൽ പിതാവിനൊപ്പം ആകാംക്ഷാപൂ൪വം കേട്ട ക്രിക്കറ്റ് കമൻററിയിലൂടെ എനിക്ക് പരിചിതമായ നാടുകളിലും നഗരങ്ങളിലും ഞാൻ പറന്നിറങ്ങി. സുനിൽ ഗവാസ്കറും കപിൽ ദേവും ഗുണ്ടപ്പ വിശ്വനാഥും എന്തുചെയ്തുവെന്നറിയാൻ അതിരാവിലെ ഉണ൪ന്ന് ഉറ്റുനോക്കിയ ദിനപത്രങ്ങളുടെ താളുകളിലേക്ക് പിന്നീട് എനിക്കും അവസരമൊരുങ്ങി. മഹദ്വേദികളിൽ, ഇതിഹാസ താരങ്ങൾക്കെതിരെ, ഞാൻ മാതൃകയായിക്കണ്ടവ൪ക്കെതിരെയെല്ലാം കളിക്കാൻ അവസരം ലഭിച്ചത് അതിവിശിഷ്ടമായിരുന്നു. അനുഭവങ്ങളുടെ ആഴമേറിയ ജീവിതക്കാഴ്ചകളാണ് ക്രിക്കറ്റ് എനിക്ക് സമ്മാനിച്ചത്.

ഫസ്റ്റ്ക്ളാസ് ക്രിക്കറ്ററെന്ന നിലക്ക് അവിശ്വസനീയ വിജയങ്ങളും ഞെട്ടിപ്പിക്കുന്ന തോൽവികളും എനിക്കൊപ്പമുണ്ടായിരുന്നു. ഈ പോരാട്ടവഴിയിൽനിന്ന് ഞാൻ പഠിച്ചെടുത്തത് അതിജീവനത്തിൻെറയും സഹനത്തിൻെറയും ഏടുകളായിരുന്നു. ഇന്ത്യക്കു വേണ്ടി കളിക്കാൻകഴിഞ്ഞത് എന്നെ വിനീതനാക്കി. ഒരുപാടുകാലം ആ ബഹുമതിയിൽ തുടരാൻ കഴിഞ്ഞതിൽ ഞാൻ അങ്ങേയറ്റം ഭാഗ്യവാനാണ്. ഈ സ്വപ്ന സാക്ഷാത്കാരത്തിണ് ഒരുപാടു പേരുടെ പിന്തുണ എനിക്കുണ്ടായിരുന്നു. ഇപ്പോൾ എൻെറ ആരാധ്യപുരുഷന്മാ൪ക്കുമുന്നിൽ എഴുന്നേറ്റു നിൽക്കാനും നിങ്ങളോട് സംസാരിക്കാനും സഹായിക്കുന്ന ഈ സുന്ദര മുഹൂ൪ത്തം സാധ്യമാക്കിയത് ഒരു പാടുപേരുടെ ശ്രമഫലമാണെന്ന് ഞാൻ കരുതുന്നു. ഗ്രൗണ്ട്സ്മെനും സ്കോറ൪മാരും അമ്പയ൪മാരുമൊക്കെ ഉൾപ്പെടെ ഏറെപ്പേരോട് തീരാത്ത കടപ്പാടുണ്ട്. അവരുടെയൊക്കെ കൂട്ടായ ശ്രമമില്ലായിരുന്നെങ്കിൽ ഈ സുവ൪ണസ്മരണകൾ പിറവി കൊള്ളില്ലായിരുന്നു.

കളിയുടെ ആദ്യപാഠം പഠിപ്പിച്ച കേകി താരാപോ൪ അടക്കം തുടക്കകാലത്തും പിന്നീട് ക൪ണാടകനിരയിലും രാജ്യാന്തര തലത്തിലുമെല്ലാം എനിക്ക് കൂട്ടായി വ൪ത്തിച്ച കോച്ചുമാരെ മറക്കാനാവില്ല. ഓരോരുത്തരും മികച്ച ക്രിക്കറ്റും വ്യക്തിയുമായി എന്നെ പരിവ൪ത്തിപ്പിച്ചു.

സീനിയ൪ താരങ്ങളാണ് ഈ വേളയിൽ എൻെറ ഓ൪മയിലെത്തുന്ന മറ്റൊരു കൂട്ടം പേ൪. അവരുടെ ഓട്ടോഗ്രാഫിനു വേണ്ടിയും അവരെ ഒന്നു കാണാനും കൊതിച്ച നാളുകളുണ്ടായിരുന്നു. എന്നാൽ, അവരിൽ പലരുമായും അടുത്തിടപഴകാൻ ഈ കളി എനിക്ക് അവസരമൊരുക്കി. അവ൪ നൽകിയ പ്രചോദനങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും നന്ദി പറയാൻ ഈ അവസരം ഉപയോഗിക്കുന്നു.

ക൪ണാടകയിലും ഇന്ത്യൻ ടീമിലും ഒന്നിച്ചു കളിച്ച ഒരുപാടു കളിക്കാരാണ് എൻെറ കരിയറിൽ ഏറ്റവും പ്രസക്തമായി നിലകൊള്ളുന്നവ൪. അവ൪ നൽകിയ ഓ൪മകൾ ഒരിക്കലും മങ്ങാത്തതാണ്. സ്നേഹപുരസ്സരം അവ൪ നൽകിയ പ്രോത്സാഹനങ്ങളും വാക്കുകളും ഹൃദയസ്പ൪ശിയായിരുന്നു. താങ്ക്സ് അനിൽ, താങ്ക്സ് സൗരവ്, താങ്ക്സ് ലക്സി (ലക്ഷ്മൺ), താങ്ക്സ് മഹി (ധോണി). നിങ്ങളുടെ വാക്കുകൾ എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു. ടീമെന്ന നിലയിൽ നമ്മൾ പങ്കുവെച്ച കൂട്ടായ്മയും നേടിയെടുത്ത വിജയങ്ങളും മറ്റും എക്കാലവും എനിക്ക് പ്രിയങ്കരമായി തുടരും.
അനിൽ, നിങ്ങളുടെ ഉഗ്രത എനിക്ക് ഇനി നഷ്ടമാകും; ആ ഇച്ഛാശക്തിയും. താങ്കളെ നിരീക്ഷിച്ച് ഞാൻ പലതും പഠിച്ചെടുത്തിരുന്നു.

സൗരവ്, നമ്മുടേത് ഗംഭീരമായ കൂട്ടുകെട്ടായിരുന്നു. ഇട൪ച്ചകളിലും ഉലയാതെ നമ്മുടെ ബന്ധം കരുത്തോടെ മുന്നോട്ടുപോയി. അവിസ്മരണീയ മുഹൂ൪ത്തങ്ങളിലൂടെയാണ് നമ്മൾ മുന്നോട്ടുപോയതെന്ന് പറയാതെ വയ്യ. അത്രക്കും മനോഹരമായ ഓ൪മകളാണ് നമ്മൾ പങ്കുവെച്ചത്.

ലക്ഷ്മൺ, എൻെറ ക്രിക്കറ്റ് കരിയറിൽ ഏറ്റവും മഹത്തായൊരു ദിനം സമ്മാനിച്ചതിന് നന്ദി. നീയില്ലാതെ കൊൽക്കത്ത ഒരിക്കലും സാധ്യമാവില്ലായിരുന്നു. ഒരു ഇന്ത്യൻ ക്രിക്കറ്റ൪ കാഴ്ചവെച്ച ഏറ്റവും മികച്ചൊരു ഇന്നിങ്സിന് മറുതലക്കൽ സാക്ഷിയാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിതനാണ്. നിൻെറ സൗഹൃദത്തിനും സംഭാഷണങ്ങൾക്കും, സെക്കൻഡ് സ്ളിപ്പിൽ നീ തന്ന കൂട്ടിനും നന്ദി.

മഹീ, ഈ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയുമായി നേട്ടങ്ങളിലേക്ക് കുതിക്കുന്നതിൽ താങ്കൾക്ക് തീ൪ച്ചയായും അഭിമാനിക്കാം. ലോകകപ്പ് നീ കൈകളിലേറ്റു വാങ്ങുന്ന നിമിഷം എനിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. കപിൽദേവ് ലോകകപ്പ് ഏറ്റുവാങ്ങുന്ന മുഹൂ൪ത്തം 10 വയസ്സുകാരനായിരുന്ന എന്നിൽ അനൽപമായ ആവേശമുയ൪ത്തിയിരുന്നു. അതിനുശേഷം എന്നോടൊത്തു കളിക്കുന്ന ഒരുകൂട്ടം കളിക്കാ൪ അതേ കപ്പിൽ 2011ൽ വീണ്ടും മുത്തമിടുന്നത് സവിശേഷമായി. വള൪ന്നുവരുന്ന തലമുറക്ക് പ്രചോദനം നൽകിയ താങ്കൾക്ക് ഇന്ത്യൻ ക്രിക്കറ്റിനെ ഇനിയും മുന്നോട്ടു നയിക്കാനുള്ള പോരാട്ടവീര്യമുണ്ടെന്നാണ് ഞാൻ കരുതുന്നത്.

എൻെറ എല്ലാ ടീമംഗങ്ങൾക്കും നിങ്ങൾ നൽകിയ ഓ൪മകൾക്കും സൗഹൃദങ്ങൾക്കും നന്ദി. എൻെറ നേട്ടങ്ങളൊന്നും നിങ്ങളില്ലാതെ സാധ്യമാകുമായിരുന്നില്ല. നിങ്ങളുടെ കൂട്ടാണ് മുന്നോട്ടുള്ള വഴികളിൽ എനിക്ക് നഷ്ടമാകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story