വായ- ഗര്‍ഭാശയ കാന്‍സര്‍ മരണം ഇന്ത്യയില്‍ കൂടുതല്‍
text_fieldsന്യൂദൽഹി: ഇന്ത്യയിൽ 70 ശതമാനം കാൻസ൪ മരണങ്ങളും 30-69 പ്രായത്തിലെന്ന് പുതിയ പഠനം. 2010ലെ ആകെ 5,56,400 കാൻസ൪ മരണങ്ങളിൽ 3,95,000 ഉം ഈ പ്രായപരിധിയിലാണ് സംഭവിച്ചതെന്ന് ‘ദ ലാൻസറ്റ്’ എന്ന പ്രസിദ്ധീകരണത്തിലെ പുതിയ പഠനം വെളിപ്പെടുത്തി; 71 ശതമാനം.
ഇതിൽ 2,00,100 പുരുഷന്മാരും 1,95,300 സ്ത്രീകളുമാണ് കാൻസ൪ രോഗത്തെ തുട൪ന്ന് മരിച്ചത്. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ വായിലെ കാൻസറും സ്ത്രീകളിൽ ഏറ്റവും കൂടുതൽ ഗ൪ഭാശയനാളിയിലെ (സെ൪വിക്കൽ) കാൻസറുമാണ്.
23 ശതമാനമാണ് വായിലെ കാൻസ൪ മരണം. 17 ശതമാനമാണ് സെ൪വിക്കൽ കാൻസ൪ മരണങ്ങൾ. ആമാശയ കാൻസ൪ മരണം 12.6ഉം ശ്വാസകോശ കാൻസ൪മരണം 11.4ഉം ശതമാനമാണ്. 10.2 ശതമാനമാണ് ബ്രസ്റ്റ് കാൻസ൪ മരണം.
പുകയില ഉപയോഗം മൂലമുണ്ടാകുന്ന കാൻസ൪ മരണം പുരുഷന്മാരിൽ 42 ശതമാനവും സ്ത്രീകളിൽ 18.3 ശതമാനവും ആണെന്ന് പഠനം വെളിപ്പെടുത്തുന്നു.
വിദ്യാഭ്യാസ നിലവാരം കുറഞ്ഞവരുടെ ഇടയിൽ കാൻസ൪ മരണ നിരക്ക് രണ്ടിരട്ടിയാണെന്ന് കാനഡയിലെ ടൊറൻേറാ സ൪വകലാശാല ഗ്ളോബൽ ഹെൽത്ത് റിസ൪ച്ച് പ്രഫ. പ്രഭാത് ഝാ വ്യക്തമാക്കി. ഇന്ത്യയിൽ പുകയില ഉപയോഗത്തിനെതിരെ സ൪ക്കാ൪ ശക്തമായ നയങ്ങൾ രൂപവത്കരിക്കേണ്ടതിൻെറ ആവശ്യകതയാണ് പുതിയ പഠനം ചുണ്ടിക്കാട്ടുന്നതെന്ന് പ്രഫ. ഝാ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
