’ കൊബദ് ഘാണ്ടി ഭീകരനെന്ന് തെളിഞ്ഞില്ല -കോടതി
text_fieldsന്യൂദൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറയും ദൽഹി പൊലീസ് സ്പെഷൽ സെല്ലിൻെറയും വാദമുഖങ്ങൾ തള്ളിയ ദൽഹി കോടതി മാവോയിസ്റ്റ് നേതാവ് കൊബദ് ഘാണ്ടിയെ ഭീകരക്കുറ്റത്തിൽ നിന്ന് മുക്തനാക്കി. ദൽഹി പൊലീസ് സ്പെഷൽ സെൽ ചുമത്തിയ വഞ്ചന, കൃത്രിമരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ കുറ്റങ്ങൾക്ക് വിചാരണ നടത്താനും ദൽഹി അഡീഷനൽ സെഷൻസ് ജഡ്ജി പവൻ കുമാ൪ ജെയിൻ ഉത്തരവിട്ടു. ഗൗരവമേറിയ ഇത്തരം നിയമങ്ങൾ വളരെ ശ്രദ്ധയോടെ ചുമത്തിയില്ലെങ്കിൽ മനുഷ്യാവകാശ ലംഘനത്തിന് വഴിവെക്കുമെന്നും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.
പ്രശസ്തമായ ഡൂൺ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങി പിൽക്കാലത്ത് സി.പി.ഐ-എം.എൽ പീപ്പ്ൾസ് വാ൪ ഗ്രൂപ്പിൻെറ നേതാവായി മാറിയ കൊബദ് ഘാണ്ടി നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റിന് താവളമുണ്ടാക്കാൻ ശ്രമിച്ചുവെന്നതായിരുന്നു സ്പെഷൽ സെൽ ചുമത്തിയ കുറ്റം. സി.പി.ഐ (മാവോയിസ്റ്റ്) എന്ന ഭീകരസംഘടനയിൽ കൊബദ് ഘാണ്ടി അംഗമാണെന്ന് തെളിയിക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം, ഏതെങ്കിലും തരത്തിലുള്ള ഭീകരപ്രവ൪ത്തനത്തിൽ ഘാണ്ടി പങ്കാളിയായതിന് ഒരു തെളിവും ദൽഹി പൊലീസ് സ്പെഷൽ സെൽ നൽകിയിട്ടില്ലെന്ന് കോടതി ഓ൪മിപ്പിച്ചു.
നിയമവിരുദ്ധ പ്രവ൪ത്തന നിരോധന നിയമത്തിൽ ഭീകരപ്രവ൪ത്തനമെന്നത് എന്താണെന്ന് നി൪വചിച്ചിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ഇത്തരത്തിലുള്ള ഭീകരപ്രവ൪ത്തനത്തിൽ പങ്കാളിയാകാത്തിടത്തോളം ഒരു വ്യക്തിയെയും ഭീകരനെന്ന് മുദ്ര കുത്താനാവില്ല. ഘാണ്ടിയിൽ നിന്ന് കണ്ടെടുത്ത സാഹിത്യങ്ങൾ നിയമവിരുദ്ധ പ്രവ൪ത്തനത്തിൻെറ തെളിവായി ഹാജരാക്കിയതിനെയും കോടതി ചോദ്യം ചെയ്തു. ഇന്ത്യാ രാജ്യത്ത് ഏതെങ്കിലും സാഹിത്യം കൈയിൽവെച്ചെന്ന് കരുതി ഒരാളെ ഭീകരനാക്കാനാവില്ലെന്ന് കോടതി പറഞ്ഞു. നിയമവിരുദ്ധ പ്രവ൪ത്തന നിരോധ നിയമത്തിൻെറ 20ാം വകുപ്പ് ചുമത്തണമെങ്കിൽ പ്രവൃത്തി കൊണ്ടോ എഴുതിയതോ പറഞ്ഞതോ ആയ വാക്കുകൾ കൊണ്ടോ ഇത്തരം കൃത്യങ്ങളിലേ൪പ്പെടണം. ഘാണ്ടിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത സാഹിത്യങ്ങൾ അദ്ദേഹം രചിച്ചതല്ല- കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
