തീകൊളുത്തിയ തിബത്തന്‍ യുവാവ് മരിച്ചു
text_fieldsന്യൂദൽഹി: ചൈനീസ് പ്രസിഡൻറ് ഹു ജിൻറാഓവിൻെറ ഇന്ത്യൻ സന്ദ൪ശനത്തിനെതിരായ പ്രതിഷേധ പരിപാടിക്കിടെ സ്വയം തീകൊളുത്തിയ തിബത്തൻ യുവാവ് ജംപ യേഷി (26) മരിച്ചു. ദൽഹിയിലെ ജന്ത൪മന്തറിൽ തിങ്കളാഴ്ച തിബത്തുകാ൪ നടത്തിയ പ്രതിഷേധപരിപാടിക്കിടെയാണ് ജംപ യേഷി ദേഹത്ത് ഇന്ധനമൊഴിച്ച് തീകൊളുത്തിയത്.
തിബത്തൻ സമൂഹത്തിൻെറ പ്രതിഷേധങ്ങൾക്കിടെ ചൈനീസ് പ്രസിഡൻറ് ബുധനാഴ്ച ദൽഹിയിലെത്തി. സന്ദ൪ശനത്തോടനുബന്ധിച്ച് സുരക്ഷ ക൪ശനമാക്കിയിട്ടുണ്ട്. ‘ബ്രിക്സ്’ രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ജിൻറാഓ എത്തിയത്.
ജംപ യേഷിയുടെ മരണം ദൽഹിയിലെ തിബത്തൻ സമൂഹത്തിൽ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ചൈനീസ് പ്രസിഡൻറും സംഘവും താമസിക്കുന്ന ഒബ്റോയ് ഹോട്ടലിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച തിബത്തുകാരെ പൊലീസ് തടഞ്ഞു. തിബത്തിനെ ചൈന കൈയടക്കിവെച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ വ൪ഷം ദൽഹിയിലെ ചൈനീസ് എംബസിക്ക് മുന്നിൽ മറ്റൊരു തിബത്തൻ യുവാവ് ആത്മാഹുതി ശ്രമം നടത്തിയിരുന്നു.
ദൽഹിയിലെ വിവിധ ഭാഗങ്ങളിൽ സംഘടിച്ച നൂറുകണക്കിന് തിബത്തുകാരെ പൊലീസ് അറസ്റ്റ് ചെയ്തു. തിബത്തൻ കവിയും ആക്ടിവിസ്റ്റുമായ താൻസിൻ സുൻഡെയെ ഇന്ത്യ ഹാബിറ്റാറ്റ് സെൻററിൽ നടന്ന സെമിനാറിനിടെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി പേരെ വീട്ടുതടങ്കിലിലുമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
