പുതിയ ക്ളബുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടെന്ന് യു.ഡി.എഫ് ഉപസമിതി
text_fieldsതിരുവനന്തപുരം: പുതിയ ക്ളബുകൾക്ക് ബാ൪ ലൈസൻസ് നൽകേണ്ടെന്നും നിലവിലെ ബാറുകളുടെ പ്രവ൪ത്തനസമയം ഒരു മണിക്കൂ൪ കുറയ്ക്കണമെന്നും യു.ഡി.എഫ് ഉപസമിതിയോഗം ശിപാ൪ശ ചെയ്തു. പുതിയ ബാറുകൾക്ക് ലൈസൻസ് നൽകില്ല. ഈ വ൪ഷം ഫോ൪ സ്റ്റാ൪ പദവിയുള്ള ഹോട്ടലുകൾക്ക് മാത്രവും അടുത്തവ൪ഷം മുതൽ പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടലുകൾക്ക് മാത്രവും ബാ൪ ലൈസൻസ് നൽകിയാൽ മതി. ലൈസൻസ് ലഭിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന മുൻ തീരുമാനത്തിൽ മാറ്റംവരുത്തേണ്ടെന്നും ബുധനാഴ്ച ചേ൪ന്ന ഉപസമിതി ശിപാ൪ശ ചെയ്തു.ബാറുകളുടെ പ്രവ൪ത്തനസമയം പഞ്ചായത്ത്, മുനിസിപ്പൽ പ്രദേശങ്ങളിൽ രാവിലെ ഏഴുമുതൽ രാത്രി പത്ത് വരെയും കോ൪പറേഷൻ പരിധിയിൽ രാവിലെ എട്ടുമുതൽ രാത്രി 11 വരെയുമാക്കണമെന്നാണ് ശിപാ൪ശ. പഞ്ചായത്ത്, മുനിസിപ്പൽ പ്രദേശങ്ങളിൽ രാവിലെ ആറുമുതൽ പത്ത് വരെയും കോ൪പറേഷൻ പരിധിയിൽ രാവിലെ എട്ടുമുതൽ രാത്രി 12 വരെയും ആണ് നിലവിലെ പ്രവ൪ത്തനസമയം. ബാറുകളുടെ ദൂരപരിധി പഞ്ചായത്ത്, മുനിസിപ്പൽ പ്രദേശങ്ങളിൽ മൂന്നു കിലോമീറ്ററായും കോ൪പറേഷൻ പരിധിയിൽ ഒരുകിലോമീറ്ററായും തുടരും. ക്ളബുകൾക്കും പുതുതായി ബാ൪ ലൈസൻസ് നൽകില്ല. നിലവിലെ ക്ളബുകളിൽ നിശ്ചിത യോഗ്യതയുള്ളവയുടെ ബാ൪ ലൈസൻസ് മാത്രമേ ഇനി പുതുക്കാവൂവെന്നും ശിപാ൪ശ ചെയ്തിട്ടുണ്ട്. ക്ളബുകളുടെ ബാ൪ ലൈസൻസ് നിലവിലെ പ്രസിഡൻറ്/സെക്രട്ടറി എന്നിവരുടെ പേരിലാണെങ്കിലും ഈ സ്ഥാനത്തേക്ക് പുതിയ ആൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ പേരിലേക്ക് മാറ്റിനൽകണം.
ബിവറേജസ് കോ൪പറേഷൻ പുതിയ മദ്യവിൽപനകേന്ദ്രങ്ങൾ അനുവദിക്കരുതെന്ന് ശിപാ൪ശ ചെയ്തു. വ്യക്തിക്ക് കൈവശംവെക്കാവുന്ന മൊത്തം മദ്യത്തിൻെറ അളവ് 15 ലിറ്ററിൽനിന്ന് 10 ലിറ്ററാക്കണം. വ്യക്തിക്ക് കൈവശംവെക്കാവുന്നത് എന്നതിന് പകരം കുടുംബത്തിന് കൈവശംവെക്കാവുന്നത് എന്ന് നിയമത്തിൽ മാറ്റംവരുത്തണമെന്നും ശിപാ൪ശയിലുണ്ട്. വിശേഷാവസരങ്ങളിൽ മദ്യംവിളമ്പുന്നതിന് സ്പെഷൽ പെ൪മിറ്റ് ലഭിക്കാൻ നൽകേണ്ട ഫീസ് 25,000 രൂപയിൽനിന്ന് 50,000 ആക്കണം. ആവശ്യമുള്ളപക്ഷം കള്ളുഷാപ്പുകൾ നിലവിലുള്ള കെട്ടിടത്തിൽ നിന്ന് പ്രവ൪ത്തനപരിധിക്കുള്ളിലെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാൻ അനുമതി നൽകും. ഷാപ്പ് ലൈസൻസ് ലഭിച്ചവ൪ക്ക് അനാരോഗ്യം മൂലമോ മറ്റോ പ്രവ൪ത്തന വ൪ഷത്തിനിടെ തുട൪ന്നുനടത്താൻ കഴിയാതെ വരുന്നപക്ഷം ലൈസൻസ് അനന്തരാവകാശിക്ക് നൽകാൻ അനുവദിക്കണം.പാലക്കാട് കേന്ദ്രീകരിച്ച് പുതിയ ഡിസ്റ്റിലറി തുടങ്ങാനുള്ള നി൪ദേശം തള്ളണമെന്നും ശിപാ൪ശ ചെയ്തിട്ടുണ്ട്.
ഉപസമിതിയുടെ ശിപാ൪ശകൾ അടുത്തമുന്നണി യോഗം പരിഗണിച്ചശേഷം സ൪ക്കാറിന് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
