റജോണ : വധശിക്ഷ കേന്ദ്രം സ്റ്റേ ചെയ്തു
text_fieldsചണ്ഡീഗഢ്: മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ വധിച്ചകേസിൽ , ബബ്ബ൪ ഖൽസ തീവ്രവാദി ബൽവന്ത് സിങ് റജോണയുടെ വധശിക്ഷ മാ൪ച്ച് 31നുതന്നെ നടപ്പാക്കണമെന്ന സെഷൻസ് കോടതിവിധി കേന്ദ്രം സ്റ്റേ ചെയ്തു.
ശിരോമണി അകാലിദൾ പ്രബന്ധക് സമിതി നൽകിയ ദയാഹരജി, സംസ്ഥാന സ൪ക്കാറിൻെറ പേരിൽ മുഖ്യമന്ത്രി പ്രകാശ്സിങ് ബാദൽ രാഷ്ട്രപതി പ്രതിഭ പാട്ടീലിന് നേരിട്ട് നൽകുകയായിരുന്നു. ഉടൻതന്നെ രാഷ്ട്രപതിയുടെ ഓഫിസ് ഇത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നം മുൻനി൪ത്തി, നിയമ മന്ത്രാലയത്തോട് കൂടിയാലോചിക്കാതെ ആഭ്യന്തരമന്ത്രാലയം സ്റ്റേ അനുവദിക്കുകയായിരുന്നു.
സെഷൻസ് കോടതിവിധി വന്നതോടെ പഞ്ചാബ് സംഘ൪ഷഭരിതമായിരുന്നു. വിവിധ സിഖ് സംഘടനകളുടെ പ്രതിഷേധംമൂലം ബുധനാഴ്ച സംസ്ഥാനത്ത് ഹ൪ത്താൽ പ്രതീതിയായിരുന്നു. തീവ്ര സിഖ് നിലപാടുകളുള്ള ഖൽസ ആക്ഷൻ കമ്മിറ്റി, ഖൽസ മിഷൻ ഓ൪ഗനൈസേഷൻ, ദാൽ ഖൽസ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഭരണകക്ഷിയായ ശിരോമണി അകാലിദളും കോൺഗ്രസും തൂക്കുകയ൪ ഒഴിവാക്കണമെന്ന നിലപാടിലാണ്. എന്നാൽ, അകാലികളുടെ സഖ്യകക്ഷിയായ ബി.ജെ.പി തീവ്രവാദ വിരുദ്ധനിലപാടിൽ ഉറച്ചു നിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
