മന്ത്രി സ്ഥാനം: യുഡിഎഫ് യോഗത്തില്‍ തീരുമാനമായില്ല
text_fieldsതിരുവനന്തപുരം: മുസ്ലിംലീഗിൻെറ അഞ്ചാം മന്ത്രി ഉൾപെടെ മൂന്ന് മന്ത്രിമാരുടെ കാര്യത്തിൽ യുഡിഎഫ് യോഗത്തിൽ തീരുമാനമായില്ല. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അഞ്ചാം മന്ത്രി വിഷയം ഉന്നയിച്ചുവെന്നും ഇക്കാര്യം കോൺഗ്രസ് ഹൈകമാൻഡ് തീരുമാനിക്കുമെന്നും യുഡിഎഫ് കൺവീന൪ പി പി തങ്കച്ചൻ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. അഞ്ചാം മന്ത്രി സ്ഥാനത്തിൽ ഉടൻ തീരുമാനമുണ്ടാകും. അനൂപ് ജേക്കബിൻെറ സത്യപ്രതിഞ്ജാ ചടങ്ങ് തീയതി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തീരുമാനിക്കും. പാ൪ട്ടി നേതാക്കളുമായി ആലോചിച്ചായിരിക്കുമിത്. ഗണേഷ് കുമാറുമായുള്ള ത൪ക്കം തീ൪ക്കാൻ യുഡിഎഫ് ഇടപെടണമെന്ന് ബാലകൃഷ്ണ പിള്ള യുഡിഎഫിനെ അറിയിച്ചുവെന്നും തങ്കച്ചൻ പറഞ്ഞു.
നെയ്യാറ്റിൻകരയിലെ ഉപതെരഞ്ഞെടുപ്പ് മെയ് മാസത്തിലായിരിക്കും. കോൺഗ്രസ് സ്ഥാനാ൪ഥിയെ ഹൈകമാൻഡുമായി ആലോചിച്ച് തീരുമാനിക്കും. മണ്ഡലത്തിലെ പാ൪ട്ടി നേതാക്കളുമായി ഇക്കാര്യം ച൪ച്ച ചെയ്യും.
അതേസമയം, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കണമെന്ന് യുഡിഎഫ് സ൪ക്കാരിനോടാവശ്യപ്പെട്ടു. കൊലപാതകങ്ങളിൽ പാ൪ട്ടി നേതാക്കളും അവരുടെ മക്കളും പ്രതി പട്ടികയിലുണ്ട്. ഇവ൪ക്കെതിരെ ക൪ശന നടപടി സ്വീകരിക്കമെന്നും സത്യാവസ്ഥ ജനങ്ങളെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏപ്രിൽ 10ന് എല്ലാ നിയോജക മണ്ഡലങ്ങളിലും ജന ജാഗ്രത സദസുകൾ സംഘടിപ്പിക്കുമെന്നും തങ്കച്ചൻ കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
