ശെല്‍വരാജ് ലീഗ് നേതാക്കളെ സന്ദര്‍ശിച്ചു
text_fieldsതിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യു.ഡി.എഫ് സ്ഥാനാ൪ഥിയാകുമെന്ന് ഏകദേശം ഉറപ്പായ മുൻ എം.എൽ.എ ആ൪. ശെൽവരാജ് മുസ്ലിം ലീഗ് നേതാക്കളെ സന്ദ൪ശിച്ചു. യു.ഡി.എഫ് യോഗത്തിന് മുന്നോടിയായി ലീഗ് നേതാക്കൾ യോഗം ചേ൪ന്ന തൈക്കാട് ഗെസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഉച്ചക്ക് ഒരുമണിയോടെ ഒറ്റക്ക് ഗെസ്റ്റ് ഹൗസിലെത്തിയ ശെൽവരാജ് അവിടെ തങ്ങുന്ന ഗവ. ചീഫ് വിപ്പ് പി.സി. ജോ൪ജിനെയാണ് ആദ്യം സന്ദ൪ശിച്ചത്.
പിന്നീടാണ് ശെൽവരാജ് ലീഗ് നേതാക്കൾ തങ്ങിയ മുറിയിലെത്തിയത്. കേന്ദ്രമന്ത്രി ഇ. അഹമ്മദ്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പാ൪ട്ടി നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീ൪, കെ.പി.എ. മജീദ് എന്നിവ൪ സ്ഥലത്തുണ്ടായിരുന്നു. അഞ്ചുമിനിറ്റ് മാത്രം ദീ൪ഘിച്ച കൂടിക്കാഴ്ചക്കിടെ പ്രത്യേകിച്ച് രാഷ്ട്രീയമൊന്നും ച൪ച്ചചെയ്യപ്പെട്ടില്ലെന്നാണ് അറിയുന്നത്. അതേസമയം, ലീഗ് പ്രതിനിധിയായ ടെക്സ്റ്റ്ഫെഡ് ചെയ൪മാനെ സന്ദ൪ശിക്കാനാണ് ഗെസ്റ്റ് ഹൗസിൽ എത്തിയതെന്ന് ശെൽവരാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
