കൊട്ടിയം: പരിചയം നടിച്ചെത്തിയ യുവതി രണ്ട് സ്കൂളുകളിൽനിന്ന് രണ്ട് കുട്ടികളുടെ കമ്മൽ കവ൪ന്ന് കടന്നു. ഇത് രണ്ടാം തവണയാണ് സ്കൂളുകളിൽനിന്ന് യുവതി കുട്ടികളുടെ കമ്മൽ കവ൪ന്നെടുക്കുന്നത്.
കൊട്ടിയത്തുള്ള തഴുത്തല മുസ്ലിം യു.പി സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാ൪ഥി മൈലക്കാട് രേവതിയിൽ നന്ദനയുടെ കാൽ പവൻ കമ്മലാണ് ചൊവ്വാഴ്ച യുവതി കവ൪ന്നത്. രാവിലെ ക്ളാസ് ആരംഭിക്കുന്നതിന് മുമ്പ് സ്കൂളിലെത്തിയ ഇവ൪ ക്ളാസ് മുറിയിൽ കുട്ടികളുമായി കുശലംപറഞ്ഞ ശേഷം കമ്മൽ ഊരിയെടുക്കുകയായിരുന്നു. അധ്യാപകരും മറ്റ് കുട്ടികളുമെത്തിയപ്പോഴേക്കും യുവതി കടന്നു. ഒരുമാസം മുമ്പ് ഇതേ സ്കൂളിലെ എൽ.കെ.ജി വിദ്യാ൪ഥി ഉമയനല്ലൂ൪ സ്വദേശി ആഫിയയുടെ കമ്മലും കവ൪ന്നു.
ഉമയനല്ലൂ൪ വാഴപ്പള്ളി എൽ.പി.എസിലും സമാന രീതിയിലാണ് മോഷണം നടന്നത്. എൽ.കെ.ജി വിദ്യാ൪ഥി അഭിനന്ദയുടെ കമ്മലാണ് ഇവിടെനിന്ന് കവ൪ന്നത്. ഇവിടെയും ഒരുമാസം മുമ്പ് കവ൪ച്ച നടന്നിരുന്നു. കൊട്ടിയം പൊലീസ് അന്വേഷണം ആരംഭിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2012 12:41 PM GMT Updated On
date_range 2012-03-28T18:11:40+05:30യുവതി സ്കൂള്‍ കുട്ടികളുടെ കമ്മല്‍ കവര്‍ന്നു
text_fieldsNext Story