നെയ്യാറ്റിന്‍കരയില്‍ സി.പി.എം ഡോ. ബനഡിക്ടിനെ പരിഗണിക്കുന്നു
text_fieldsനെയ്യാറ്റിൻകര/തിരുവനന്തപുരം: നെയ്യാറ്റിൻകര സ്ഥാനാ൪ഥിയായി മുൻ പി.എസ്.സി അംഗം ഡോ. ബനഡിക്ടിനെ സി.പി.എം പരിഗണിക്കുന്നു. ആ൪. ശെൽവരാജ് യു.ഡി.എഫ് സ്ഥാനാ൪ഥിയാകുന്നപക്ഷം സി.എസ്.ഐ വിഭാഗത്തിൽപ്പെട്ട ഡോ. ബനഡിക്ട് മികച്ച എതിരാളിയാകുമെന്നാണ് സി.പി.എം നേതൃത്വം കണക്കാക്കുന്നത്.
എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും സജീവമായിരുന്ന ബനഡിക്ട് പേരെടുത്ത ഡോക്ടറാണ്. നായനാ൪ സ൪ക്കാറിൻെറ കാലത്താണ് പി.എസ്.സി അംഗമാക്കിയത്. ഇപ്പോൾ സി.എസ്.ഐയുടെ കീഴിലെ കാരക്കോണം മെഡിക്കൽ കോളജിൽ അധ്യാപകനാണ്.
അതിനിടെ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ നെയ്യാറ്റിൻകര ബിഷപ് വിൻസൻറ് സാമുവലുമായി ച൪ച്ച നടത്തി. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് അദ്ദേഹം ബിഷപ് ഹൗസിലെത്തിയത്. സൗഹൃദ സന്ദ൪ശനം മാത്രമാണിതെന്നും തീരദേശ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ചാണ് ച൪ച്ച ചെയ്തതെന്നും കോടിയേരി മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. നെയ്യാറ്റിൻകരയിൽ മുഴുവൻ ഘടകങ്ങളും ഇടതുമുന്നണിക്ക് അനുകൂലമാണ്. യു.ഡി.എഫുമായി ശെൽവരാജ് നേരത്തെതന്നെ കരാ൪ ഉണ്ടാക്കിയതിൻെറ സൂചനകളാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് അനൂപിന് മന്ത്രിസ്ഥാനം നൽകുമെന്ന് പറഞ്ഞ യു.ഡി.എഫ് ഇപ്പോൾ മിണ്ടുന്നില്ല.
ലീഗിൻെറ അഞ്ചാം മന്ത്രിസ്ഥാനത്തെക്കുറിച്ചും യു.ഡി.എഫിൽ കലഹമാണ്. ഗണേഷ്കുമാറിൻെറ എം.എൽ.എസ്ഥാനവും നഷ്ടമാകുന്ന അവസ്ഥയാണുള്ളതെന്നും കോടിയേരി പറഞ്ഞു. കോടിയേരിക്കൊപ്പം സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ, സി.കെ. ഹരീന്ദ്രൻ എന്നിവരുണ്ടായിരുന്നു. വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ്, നെയ്യാറ്റിൻകര ബിഷപ് വിൻസൻറ് സാമുവൽ എന്നിവ൪ ചേ൪ന്നാണ് എൽ.ഡി.എഫ് നേതാക്കളെ സ്വീകരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.