സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
text_fieldsതിരുവനന്തപുരം: രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടാൻ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏ൪പ്പെടുത്താൻ മന്ത്രിസഭാ യോഗം തത്വത്തിൽ തീരുമാനിച്ചു. കേന്ദ്രത്തിൽ നിന്നും അധിക വൈദ്യുതി ലഭിച്ചില്ലെങ്കിൽ ആവും നിയന്ത്രണം ആവശ്യമായി വരിക. രാവിലെയും വൈകുന്നേരവും അര മണിക്കൂ൪ വീതം ലോഡ്ഷെഡിങ് ഏ൪പ്പെടുത്താനാണ് തീരുമാനം.
കേരളത്തിൻെറ ഉപഭോഗം താങ്ങാൻ നിലവിൽ ഡാമുകളിലുള്ള വെള്ളം അപര്യാപ്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും നേരത്തെ നൽകിയിരുന്ന വിഹിതം ഇപ്പോഴും ലഭിക്കുന്നുണ്ട്. എന്നാൽ അവിടങ്ങളിലും പ്രതിസന്ധി രൂക്ഷമായതിനാൽ അധിക വിഹിതത്തിന് സാധ്യതയില്ല. കേന്ദ്രത്തിൽ നിന്നും കൂടുതൽ വൈദ്യുതി ആവശ്യപ്പെട്ടിട്ടുണ്ട്. അതും ലഭ്യമായില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പവ൪കട്ട് അടക്കം കടുത്ത നടപടി വേണമെന്ന് കഴിഞ്ഞ ദിവസം വൈദ്യുതി ബോ൪ഡ് ശിപാ൪ശ നൽകിയിരുന്നു. വൈകുന്നേരം ആറിനും രാത്രി പത്തിനുമിടയിൽ അരമണിക്കൂ൪ ലോഡ്ഷെഡിങ് ഏ൪പ്പെടുത്തിയാൽ 1.2 ദശലക്ഷം യൂനിറ്റ് വൈദ്യുതി ലാഭിക്കാനാകുമെന്നാണ് കണക്ക് കൂട്ടൽ. ഒരു മണിക്കൂ൪ ഏ൪പ്പെടുത്തിയാൽ മൂന്ന് ദശലക്ഷം യൂനിറ്റ് ലാഭിക്കാനാവും.
കേന്ദ്രവിഹിതമായി 200 മെഗാവാട്ട്കൂടി ലഭിച്ചാൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിയുമെന്നാണ് വൈദ്യുതി ബോ൪ഡിൻെറ ശിപാ൪ശ. കായംകുളത്തുനിന്ന് 150 മെഗാവാട്ട് വീതം തുട൪ന്നും വാങ്ങുകയും വേണം. എന്നാലും സാമ്പത്തികബാധ്യത ഒഴിവാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
