കമലഹാസനും മറ്റുമെതിരായ ഹരജിയില്‍ നേരിട്ട് തെളിവെടുക്കും
text_fieldsതിരുവനന്തപുരം: ‘ഫോ൪ ഫ്രണ്ട്സ്’ എന്ന മലയാള സിനിമ പക൪പ്പവകാശ ലംഘനം നടത്തിയെന്നാരോപിച്ച് നടൻ കമലഹാസനും മറ്റുമെതിരായ ഹരജിയിൽ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കെ.പി. സുനിൽ നേരിട്ട് തെളിവെടുക്കും.
കമലഹാസന് പുറമെ നി൪മാതാവ് ടോമിച്ചൻ മുളകുപ്പാടം, സംവിധായകൻ സജി സുരേന്ദ്രൻ, തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര, അഭിനേതാക്കളായ ജയറാം, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവ൪ക്കെതിരെയാണ് ഹരജി സമ൪പ്പിച്ചത്.
‘ദി ബക്കറ്റ് ലിസ്റ്റ്’ എന്ന ഇംഗ്ളീഷ് സിനിമയുടെ തിരക്കഥ പക൪പ്പവകാശം നേടാതെ ഉപയോഗിച്ചെന്നാണ് ഹരജിയിലെ ആരോപണം. തിരുമല സന്തോഷ് ഭവനിൽ ഡി.ജെ. പോൾ സമ൪പ്പിച്ച ഹരജി മേയ് 23ന് വീണ്ടും പരിഗണിക്കും. രാജ്യാന്തര സിനിമ സംവിധായകരായ അടൂ൪ ഗോപാലകൃഷ്ണൻ, ശ്യാമപ്രസാദ് എന്നിവരടങ്ങുന്ന സാക്ഷിപട്ടികയും ഹരജിയോടൊപ്പം സമ൪പ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
