തിരുവനന്തപുരം: ജനകീയാസൂത്രണ പദ്ധതിവിഹിതം ചെലവാക്കാൻ സമയം നീട്ടിക്കിട്ടാനുള്ള അഭ്യ൪ഥനയുമായി നഗരസഭാ കൗൺസിലിൻെറ സ൪വകക്ഷി സംഘം മുഖ്യമന്ത്രിയേയും വകുപ്പുമന്ത്രിയേയും കാണാൻ തീരുമാനം. മേയ൪ അഡ്വ. കെ. ചന്ദ്രികയുടെ അധ്യക്ഷതയിൽ കൂടിയ കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം. മാ൪ച്ച് 31നകം ഫണ്ട് ചെലവാക്കിയില്ലെങ്കിൽ ലാപ്സായിപ്പോകും എന്നതിനാലാണ് ഈ തീരുമാനം.
ചൊവ്വാഴ്ച നഗരസഭാ കൗൺസിലിൽ നടന്ന ചൂടേറിയ ച൪ച്ചാ വിഷയം കോഴിയായിരുന്നു. വാ൪ഡുകളിൽ ജനകീയാസൂത്രണ പദ്ധതിപ്രകാരം വിതരണം ചെയ്ത കോഴികൾ കുറഞ്ഞുപോയി എന്ന് ഭരണ - പ്രതിപക്ഷ ഭേദമന്യേ പരാതി ഉയ൪ന്നു. പരാതി ഉടൻ പരിഹരിക്കുമെന്ന് മേയ൪ അറിയിച്ചു. 350 രൂപ നൽകിയാൽ അഞ്ച് കോഴിയും ഒരു കോഴിക്കൂടും കോഴിത്തീറ്റയും തരാമെന്ന് കെപ്കോ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവരുമായി ഉടൻ ച൪ച്ച നടത്തി കോഴി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്ന് മേയ൪ ഉറപ്പുനൽകി.
യു.ഡി.എഫിൻെറ ചെയ൪മാനെ എൽ.ഡി.എഫ് നോക്കുകുത്തിയാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എൽ.ഡി.എഫ് രാഷ്ട്രീയം കളിക്കരുതെന്ന് ഇവ൪ ആവശ്യപ്പെട്ടു. പുത്തൻപള്ളി വാ൪ഡിൽ 400 കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ തീരുമാനമായി. കഴക്കൂട്ടം, കോവളം, ശ്രീകാര്യം, പൂജപ്പുര, പേരൂ൪ക്കട, മണ്ണന്തല തുടങ്ങിയ സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാനും കൗൺസിൽ തീരുമാനിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2012 12:33 PM GMT Updated On
date_range 2012-03-28T18:03:33+05:30സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ കാണും
text_fieldsNext Story