വിഴിഞ്ഞം: പരിസ്ഥിതിപഠനം ഉടന്‍ പൂര്‍ത്തിയാക്കും -മന്ത്രി
text_fieldsവിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻെറ നി൪മാണത്തോടനുബന്ധിച്ച് പ്രകൃതി പരിസ്ഥിതിപഠനം ഉടൻ പൂ൪ത്തിയാക്കുമെന്ന് മന്ത്രി ബാബു.
കരിങ്കുളം പുതിയതുറ ഭാഗത്തെ കടലിൽ കൃത്രിമപ്പാര് നിക്ഷേപിക്കുന്നതിൻെറ ഉദ്ഘാടനം നി൪വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൺസോ൪ട്ടിയം നടപടികൾ വേഗത്തിലാക്കും. എൽ.ഡി. എഫ് ഗവൺമെൻറിൻെറ കാലത്ത് കേന്ദ്ര പരിസ്ഥിതി വകുപ്പിൽ അപേക്ഷ പോലും നൽകാതെ തുറമുഖ നി൪മാണത്തിൻെറ ഉദ്ഘാടനം ദ്രുതഗതിയിൽ നടത്തിയതെന്തിനായിരുന്നെന്ന് ബന്ധപ്പെട്ടവ൪ പറയണം.
വേണ്ടിവന്നാൽ ഇതിൻെറ പേരിൽ സംവാദത്തിന് തയാറാണെന്നും മന്ത്രി പറഞ്ഞു. പുതിയതുറ ഭാഗത്തെ കടലിലാണ് ക്രിത്രിമപ്പാര് നിക്ഷേപിച്ചത്. 360 എണ്ണമാണ് നിക്ഷേപിക്കുന്നത്. മത്സ്യപ്രജനനം വ൪ധിപ്പിക്കുന്നതിനായി കടലിൽ സ്വാഭാവിക അവാസവ്യവസ്ഥ ഒരുക്കാനാണ് ക്രിതൃമ റീഫുകൾ നിക്ഷേപിക്കുന്നത്. കലവ, പാര വ൪ഗത്തിലെ മീനുകൾ, കല്ലുറാൾ, തിരച്ചി തുടങ്ങിയ മീനുകളുടെ വ൪ധനവാണ് ലക്ഷ്യമിടുന്നത്.
ഫിഷറീസ് വകുപ്പിൽ നിന്ന് 58 ലക്ഷം രൂപയാണ് ഇതിൻെറ നി൪മാണത്തിനായി വിനിയോഗിക്കുന്നത്. തീരദേശ വികസന കോ൪പറേഷനാണ്നി൪മാണച്ചുമതല. ഫിഷറീസ് ഡയറക്ട൪ ലത, കോസ്റ്റൽ ഡെവലപ്മെൻറ് കോ൪പറേഷൻ എം.ഡി ഡോ. അമ്പാടി, ഡെപ്യൂട്ടി ഡയറക്ട൪ ഇഗ്നേഷ്യസ് മൊൺട്രൊ, കരിങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മോണിക്കാ യോഹന്നാൻ, ഹാ൪ബ൪ വാ൪ഡ് കൗൺസില൪ സുധീ൪ഖാൻ, അഗസ്തിൻ ഗോമസ് തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
