തൃശൂര്‍ പൂരം: സുരക്ഷക്ക് വിമുക്തഭടന്‍മാരെയും നിയോഗിക്കും
text_fieldsതൃശൂ൪: തൃശൂ൪ പൂരത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾക്ക് വിമുക്ത ഭടൻമാരെകൂടി ഡ്യൂട്ടിക്ക് നിയോഗിക്കും.
വിഷുവിന് ശേഷം വിപുലമായ യോഗം ചേ൪ന്ന് മറ്റു നടപടികൾ സ്വീകരിക്കുമെന്ന് കലക്ട൪ പി.എം.ഫ്രാൻസിസ് യോഗത്തിൽ അറിയിച്ചു.
ആനകളുടെ പരിശോധന പരിചയസമ്പന്നരായ ഡോക്ട൪മാരെക്കൊണ്ട് നടത്തിക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടു. മറ്റു ജില്ലകളിലെ ഡോക്ട൪മാരെ പരിശോധനക്ക് നിയോഗിക്കരുതെന്നും ഭാരവാഹികൾ പറഞ്ഞു.
ക്ഷേത്ര ഗോപുരത്തിൻെറ പണി പൂരത്തിന് മുമ്പ് പൂ൪ത്തീകരിക്കുമെന്ന് യോഗത്തിൽ അറിയിച്ചു. വെടിക്കെട്ടിനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും തടസ്സങ്ങളില്ലെന്നും എ.ഡി.എം വ്യക്തമാക്കി.
സ്വരാജ് റൗണ്ടിൽ പൂരപ്പന്തൽ നി൪മിക്കുന്നത് സംബന്ധിച്ച ത൪ക്കം യോഗത്തിൽ ച൪ച്ചയായില്ല. മേയ൪ ഐ.പി.പോൾ, തേറമ്പിൽ രാമകൃഷ്ണൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി.ദാസൻ,എ.ഡി.എം പി.കെ.ജയശ്രീ, സിറ്റി പൊലീസ് കമീഷണ൪ പി.വിജയൻ തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
