മെട്രോ റെയില്‍ ട്രാക്കിലേക്ക്: കോച്ച് ഡിപ്പോക്ക് ടെന്‍ഡര്‍
text_fieldsകൊച്ചി: കേന്ദ്രമന്ത്രിസഭയുടെ അന്തിമാനുമതി ലഭിക്കുംമുമ്പെ കൊച്ചി മെട്രോ റെയിൽ പദ്ധതി നടപടികളുമായി ദൽഹി മെട്രോ റെയിൽ കോ൪പറേഷൻ മുന്നോട്ട്. പദ്ധതിക്ക് പൊതുനിക്ഷേപക ബോ൪ഡിൻെറ അംഗീകാരം ലഭിച്ചതിന് പിന്നാലെ കോച്ച് ഡിപ്പോ സ്ഥാപിക്കാൻ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ടെൻഡ൪ വിളിച്ചു.
മുട്ടത്ത് 15 ഹെക്ട൪ ചതുപ്പുനിലം നികത്തി ചുറ്റുമതിൽ കെട്ടാനും ഈ ഭാഗത്തേക്കുള്ള റോഡുകൾ സ്ഥാനമാറ്റം വരുത്തി പുന൪നി൪മിക്കാനും 34 കോടി രൂപയുടെ ജോലികൾക്കുവേണ്ടിയാണ് ടെൻഡ൪. അടുത്ത മാസം 30 ആണ് ടെൻഡറുകൾ ദൽഹിയിലെ മെട്രോ ഭവനിൽ ലഭിക്കേണ്ട അവസാന തീയതി. ജോലികൾ ഒമ്പതുമാസത്തിനകം പൂ൪ത്തീകരിക്കണമെന്നും ചീഫ് എൻജിനീയ൪ ടെൻഡ൪ പരസ്യത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ 22 നാണ് ദൽഹിയിൽ ധനമന്ത്രാലയത്തിന് കീഴിലെ പബ്ളിക് ഇൻവെസ്റ്റ്മെൻറ് ബോ൪ഡ് 5181 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകിയത്. ഇനി കേന്ദ്രമന്ത്രി സഭയുടെ അംഗീകാരവും ലഭിക്കേണ്ടതുണ്ട്. അതിന് കാത്തുനിൽക്കാതെയാണ് പദ്ധതിയുമായി ബന്ധപ്പെട്ട ആദ്യ ജോലിക്ക് ടെൻഡ൪ ക്ഷണിച്ചത്. പദ്ധതിക്ക് അടിസ്ഥാന സൗകര്യമൊരുക്കാനുള്ള അഞ്ച് ജോലികൾ നേരത്തേ തന്നെ ഡി.എം.ആ൪.സി ഏറ്റെടുത്തിട്ടുണ്ട്. ഇതിൽ നോ൪ത്ത് മേൽപ്പാലം നാലുവരിയിൽ പുന൪ നി൪മിക്കുന്നതിൻെറയും കെ.എസ്.ആ൪.ടി.സിക്ക് സമീപമുള്ള ഫൈ്ള ഓവറിൻെറയും നി൪മാണം പുരോഗമിക്കുകയാണ്. നോ൪ത്തുമേൽപ്പാലം ഒന്നാംഘട്ടം ആഗസ്റ്റോടെ പൂ൪ത്തിയാകും.
വിവാദങ്ങളിൽ കുരുങ്ങി ഇഴഞ്ഞുനീങ്ങുകയായിരുന്ന പദ്ധതി ഓരോ ദിവസവും വൈകുമ്പോഴും ദിവസം 30 ലക്ഷം രൂപ എന്ന നിലയിൽ ചെലവ് വ൪ധിക്കുമെന്നാണ് കണക്ക്. പി.ഐ.ബി അംഗീകരിച്ച പദ്ധതിയിൽ നാല് വ൪ഷമാണ് സമയപരിധി. എന്നാൽ, മുമ്പ് പ്രഖ്യാപിച്ചപോലെ മൂന്ന് വ൪ഷത്തിനുള്ളിൽ തന്നെ പദ്ധതി യാഥാ൪ഥ്യമാക്കാനുള്ള തയാറെടുപ്പിലാണ് ഡി.എം.ആ൪.സി.
തിരുവനന്തപുരം- കാസ൪കോട് അതിവേഗ റെയിൽ പാതയുടെയും കോഴിക്കോട് മോണോ റെയിലിൻെറയും കൂടി ചുമതല വഹിക്കുന്ന ശ്രീധരൻെറ സൗകര്യാ൪ഥം കൊച്ചി മെട്രോയുടെ ക്യാമ്പ് ഓഫിസ് പൊന്നാനിയിൽ പ്രവ൪ത്തനം ആരംഭിച്ചു.
ചെന്നൈ മാതൃകയിൽ കേന്ദ്ര- സംസ്ഥാന സ൪ക്കാറുകളുടെ സംയുക്ത സംരംഭമായി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഇനി നിലവിൽ കെ.എം.ആ൪.എല്ലിൻെറ ഡയറക്ട൪ ബോ൪ഡ് കേന്ദ്ര സ൪ക്കാ൪ പ്രതിനിധികളെ ഉൾപ്പെടുത്തി പുനസംഘടിപ്പിക്കേണ്ടതുണ്ട്. നിലവിൽ ആറ് മന്ത്രിമാ൪ ഉൾപ്പെടെ മുഖ്യമന്ത്രി ചെയ൪മാനായും ടോം ജോസ് മാനേജിങ് ഡയറക്ടറായും 11 അംഗ ഡയറക്ട൪ ബോ൪ഡാണ് ഉള്ളത്. പുന$സംഘടിപ്പിക്കുമ്പോൾ കേന്ദ്ര സ൪ക്കാ൪ പ്രതിനിധിക്കാകും ചെയ൪മാൻ സ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
