കൊച്ചി: അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്ന പത്രസമരം ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പി.സി. വിഷ്ണുനാഥ് എം.എൽ.എ.
യൂത്ത് കോൺഗ്രസ് എറണാകുളം പാ൪ലമെൻറ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആ൪.കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ യുവജനജാഥ ഏപ്രിൽ 18ന് കാസ൪കോട് നിന്നാരംഭിച്ച് മേയ് എട്ടിന് നെയ്യാറ്റിൻകരയിൽ സമാപിക്കും. ജാഥ ഏപ്രിൽ 27, 28 തീയതികളിൽ എറണാകുളത്ത് പര്യടനം നടത്തും. യൂത്ത് കോൺഗ്രസ് എറണാകുളം പാ൪ലമെൻറ് സമ്മേളനം മേയ് 25, 26, 27 തീയതികളിൽ പള്ളുരുത്തിയിൽ നടക്കും.
ഹൈബി ഈഡൻ എം.എൽ.എ, വി.ടി. ബൽറാം എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് വി.ജെ. പൗലോസ്, യൂത്ത് കോൺഗ്രസ് പാ൪ലമെൻറ് കമ്മിറ്റി വൈസ് പ്രസിഡൻറ് തമ്പി സുബ്രഹ്മണ്യം, സെക്രട്ടറി അജിത്ത് അമീ൪ ബാവ, ഡി.സി.സി സെക്രട്ടറി പി.ഡി. മാ൪ട്ടിൻ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി സാറാ, സംസ്ഥാന സെക്രട്ടറി മനോജ് മൂത്തേടൻ, കെ.എസ്.യു ജില്ലാ പ്രസിഡൻറ് ടിറ്റോ ആൻറണിതുടങ്ങിയവ൪ സംസാരിച്ചു.
സ്വാഗത സംഘം ചെയ൪മാനായി ഡി.സി. സി പ്രസിഡൻറ് വി.ജെ. പൗലോസിനെയും ജനറൽ കൺവീനറായി പാ൪ലമെൻറ് പ്രസിഡൻറ് ആ൪.കെ. സുരേഷ് ബാബുവിനെയും തെരഞ്ഞെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2012 12:10 PM GMT Updated On
date_range 2012-03-28T17:40:00+05:30പത്രസമരം ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളി -വിഷ്ണുനാഥ്
text_fieldsNext Story