അമോണിയ ചോര്‍ന്ന ഐസ് പ്ളാന്‍റിന് പ്രവര്‍ത്തനാനുമതിയില്ല
text_fieldsപൊന്നാനി: അമോണിയ ചോ൪ന്ന് നാട്ടുകാ൪ക്കും വിദ്യാ൪ഥികൾക്കും അസ്വാസ്ഥ്യമുണ്ടായ കോടതിപ്പടിയിലെ ശക്തി ഐസ് പ്ളാൻറിന് മലിനീകരണ നിയന്ത്രണ ബോ൪ഡിൻെറ പ്രവ൪ത്തനാനുമതിയില്ല. 2008ന് ശേഷം പ്ളാൻറിന് മലിനീകരണ നിയന്ത്രണ ബോ൪ഡിൻെറ അനുമതി ഉണ്ടായിരുന്നില്ലെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായി ചൊവ്വാഴ്ച പ്ളാൻറ് പരിശോധിച്ച മലിനീകരണ നിയന്ത്രണ ബോ൪ഡ് അസി. എക്സിക്യുട്ടീവ് എൻജിനീയ൪ കെ.എസ്. വിനയ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
2008 മുതലുള്ള ലൈസൻസിന് പ്ളാൻറ് അധികൃത൪ ചൊവ്വാഴ്ചയാണ് മലിനീകരണ നിയന്ത്രണ ബോ൪ഡിനെ സമീപിച്ചത്.
അമോണിയ ചോ൪ച്ചയുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതൽ പ്ളാൻറിൽ ശാസ്ത്രീയ രീതിയിലല്ല സജ്ജീകരിച്ചതെന്ന് അവ൪ പറഞ്ഞു. സേഫ്റ്റി വാൽവുകളിൽ അമിത സമ്മ൪ദം ഉണ്ടാകുമ്പോൾ അമോണിയ ചോ൪ച്ചക്ക് സാധ്യതയുള്ളതിനാൽ പ്രഷ൪ പ്രൂഫ് സംവിധാനങ്ങൾ ഒരുക്കുകയും അമോണിയ വെള്ളത്തിൽ ലയിപ്പിക്കാൻ നടപടി വേണമെന്നുമാണ് മലിനീകരണ നിയന്ത്രണ ബോ൪ഡ് നി൪ദേശം.
പ്ളാൻറ് നടത്തിപ്പിന് പൊന്നാനി നഗരസഭ രണ്ട് വ൪ഷമായി അനുമതി നൽകിയിട്ടില്ലെന്നാണ് അറിയുന്നതെന്ന് ചെയ൪പേഴ്സൻ പി. ബീവി പറഞ്ഞു. അമോണിയ ചോ൪ച്ചയുടെ പശ്ചാത്തലത്തിൽ പ്ളാൻറ്് താൽക്കാലികമായി അടച്ചിടാൻ നഗരസഭ നോട്ടീസ് നൽകി.
നഗരസഭാ പരിധിയിലെ പത്ത് ഐസ് പ്ളാൻറുകളുടെ മലിനീകരണ നിയന്ത്രണ ബോ൪ഡ് ലൈസൻസ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ബോ൪ഡ് ലൈസൻസ്, നഗരസഭാ ലൈസൻസ് എന്നിവ ഹാജരാക്കാൻ ഉടമകൾക്ക് നോട്ടീസ് നൽകി. അമോണിയ ചോ൪ച്ചയുണ്ടായതിനെ തുട൪ന്ന് അസ്വാസ്ഥ്യം അനുഭവപ്പെട്ട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാ൪ഥികളെ ഡിസ്ചാ൪ജ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
