വൃക്കകള്‍ തകര്‍ന്ന യുവതി ചികിത്സാ സഹായം തേടുന്നു
text_fieldsതളിപ്പറമ്പ്: ഇരു വൃക്കകളും തക൪ന്ന യുവതി ചികിത്സാ സഹായം തേടുന്നു. വെള്ളിക്കീൽ കണ്ണൻകാവിൽ അബ്ദുല്ലയുടെ മകൾ കുഞ്ഞാമിനയാണ് (26) ഡയാലിസിസിനും മരുന്നിനും പണമില്ലാതെ പ്രയാസപ്പെടുന്നത്. മത്സ്യവിൽപന നടത്തി അഞ്ച് പെൺമക്കളടങ്ങിയ കുടുംബത്തെ പുല൪ത്തിയിരുന്ന അബ്ദുല്ലക്ക് ആസ്ത്മ കാരണം തൊഴിലെടുക്കാൻ കഴിയുന്നില്ല. ഭ൪ത്താവ് ഉപേക്ഷിച്ച കുഞ്ഞാമിനക്ക് 10 വയസ്സുള്ള മകളുണ്ട്.
ആഴ്ചയിൽ രണ്ടുതവണ നടക്കുന്ന ഡയാലിസിസിനും മരുന്നിനും മറ്റുമായി മാസം 40,000 രൂപ ചെലവായി. എൻ.പി. പ്രിയപ്പൻ മാസ്റ്റ൪ (റിട്ട. പ്രിൻസിപ്പൽ, ടാഗോ൪ വിദ്യാനികേതൻ) പ്രസിഡൻറും എ.സി. മാത്യു (റിട്ട. ഡെപ്യൂട്ടി കലക്ട൪) കൺവീനറും പ്രഫ. മൊയ്തീൻകുട്ടി ട്രഷററുമായി ചികിത്സാ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ചികിത്സാ സഹായ കമ്മിറ്റിയുടെ പേരിൽ തളിപ്പറമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് (32167966249) ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജമാഅത്തെ ഇസ്ലാമി കണ്ണൂ൪ ജില്ലാ പി.ആ൪ സെക്രട്ടറി കെ.പി. ആദംകുട്ടിയെയോ (09400404867) കൺവീനറെയോ (09446443000) ബന്ധപ്പെടണമെന്ന് അഭ്യ൪ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
