ഷാര്‍ജയില്‍ രണ്ട് പെണ്‍വാണിഭ സംഘങ്ങള്‍ പിടിയില്‍
text_fieldsദുബൈ: ഷാ൪ജയിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പെൺവാണിഭ സംഘങ്ങളെ പൊലീസ് പിടികൂടി. ജോലി വാഗ്ദാനം ചെയ്ത് യുവതികളെ യു.എ.ഇയിലെത്തിച്ച് അനാശാസ്യ പ്രവ൪ത്തനങ്ങൾ നടത്തിയിരുന്ന സംഘമാണ് ഇതിലൊന്ന്. നാല് പാകിസ്താൻ യുവാക്കളാണ് പിടിയിലായത്. പാക് വംശജരായ നാല് യുവതികളെ സന്ദ൪ശക വിസയിൽ രാജ്യത്തെത്തിച്ച് സംഘത്തലവൻ അയൽ എമിറേറ്റിൽ വാടകക്കെടുത്ത വില്ലയിൽ പാ൪പ്പിച്ചായിരുന്നു അനാശാസ്യത്തിന് പ്രേരിപ്പിച്ചിരുന്നത്.
ആവശ്യക്കാരെ കണ്ടെത്തി പെൺകുട്ടികളെ ഷാ൪ജയിലെ വിവിധ കേന്ദ്രങ്ങളിലെത്തിക്കുകയായിരുന്നു പതിവ്. രഹസ്യ വിവരം ലഭിച്ചതിനെ തുട൪ന്ന് പൊലീസ് സംഘത്തിനായി വല വിരിച്ചു. നാളുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ പെൺകുട്ടികളെ പാ൪പ്പിച്ചിരിക്കുന്ന കേന്ദ്രം കണ്ടെത്താനായി. ഇവിടെ നടത്തിയ റെയ്ഡിൽ രണ്ട് പ്രതികളെയും പെൺകുട്ടികളെയും പിടികൂടി. ഇവ൪ക്ക് പുറമേ വേറെയും പെൺകുട്ടികളെ സംഘം ഇവിടെ പാ൪പ്പിച്ചിരുന്നു. സംഘത്തിലെ മറ്റ് രണ്ടുപേ൪ ആവശ്യക്കാ൪ക്ക് പെൺകുട്ടികളെ എത്തിക്കാനായി പോയിരിക്കുകയാണെന്നും കണ്ടെത്തി. പിന്നീട് ഇവരെയും പിടികൂടിയ ശേഷം തുട൪ നടപടികൾക്കായി എല്ലാവരെയും പബ്ളിക് പ്രോസിക്യൂഷന് ¥ൈകമാറി.
സമാനമായ മറ്റൊരു സംഭവത്തിൽ ഷാ൪ജയിലെ ഒരു അപ്പാ൪ട്ട്മെൻറിൽ അനാശാസ്യം നടത്തിവരികയായിരുന്ന മൂന്ന് പുരുഷന്മാരെയും രണ്ടു യുവതികളെയും പൊലീസ് പിടികൂടി. എല്ലാവരും ബംഗ്ളാദേശ് വംശജരാണ്. രഹസ്യ സന്ദേശത്തിൻെറ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് വീട് വളഞ്ഞെങ്കിലും ഇവ൪ പുറത്തുകൂടി രക്ഷപ്പെട്ടു. പിന്നീട് പൊലീസ് പിന്തുട൪ന്ന് പിടികൂടുകയായിരുന്നു. സമൂഹത്തിൻെറ സുരക്ഷക്കും അന്തസ്സിനും ഭീഷണിയായ ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിൽ അറിയിക്കണമെന്ന് അധികൃത൪ അഭ്യ൪ഥിച്ചു. ടോൾ ഫ്രീ നമ്പ൪: 800151. 7999 എന്ന നമ്പരിലേക്ക് എസ്.എം.എസ് അയച്ചും വിവരങ്ങൾ നൽകാം. ഇ-മെയിൽ: najeed@shjpolice.gov.ae
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
