ദോഹ: ഫ്രാൻസിലെ തുലൂസിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് മൂന്ന് സ്കൂൾ കുട്ടികളടക്കം ഏഴു പേരെ വെടിവെച്ചുകൊന്ന സംഭവത്തിന്റെവീഡിയോ അൽജസീറ ചാനൽ പുറത്തുവിടില്ല. മൂന്ന് കൊലപാതകങ്ങളുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോ ടേപ്പ് അൽജസീറയുടെ പാരീസ് ബ്യൂറോക്ക് ലഭിച്ചിരുന്നു. ഇത് സംപ്രേഷണം ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചതായി അൽജസീറ നെറ്റ്വ൪ക്ക് ഇന്നലെ അറിയിച്ചു. അൽജസീറയുടെ തീരുമാനത്തെ ഫ്രഞ്ച് പ്രസിഡന്‍്റ് നിക്കൊളാസ് സ൪കോസി സ്വാഗതം ചെയ്തു.
ഇത്ര ഭീകരമായ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നത് ചാനൽ ഉയ൪ത്തിപ്പിടിക്കുന്ന പ്രഫഷനൽ എത്തിക്സിന് നിരക്കുന്നതല്ലെന്ന് അൽജസീറ നെറ്റ്വ൪ക് വാ൪ത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.
ടേപ്പിൽ വെടിവെച്ചയാൾ ദൃശ്യമല്ലെന്നും കൃത്യം ചെയ്തയാൾ തന്നെ ദൃശ്യങ്ങൾ പക൪ത്തിയതായാണ് വീഡിയോയിൽ നിന്ന് മനസിലാവുന്നതെന്നും ചാനൽ അറിയിച്ചു. ഘാതകനെന്ന് സംശയിക്കപ്പെടുന്ന മുഹമ്മദ് മിറാഹ് എന്ന ഫ്രഞ്ച് യുവാവിനെ കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഓപറേഷനിലൂടെ ഫ്രഞ്ച് സൈന്യം വകവരുത്തിയിരുന്നു. ഇയാൾ കൊല്ലപ്പെടുന്നതിന് തലേദിവസം (മാ൪ച്ച് 21) തപാൽ വഴിയാണ് അൽജസീറയുടെ പാരീസ് ഓഫീസിൽ വീഡിയോ അടങ്ങിയ ഫ്ളാഷ് ഡ്രൈവ് ലഭിച്ചത്. മുഹമ്മദ് മിറാഹ് തന്നെയാണ് ഇത് അയച്ചതെന്ന് ഫ്രഞ്ച് പൊലീസ് കരുതുന്നു.
അൽജസീറയുടെ തീരുമാനത്തെ വിവേകപൂ൪ണം എന്ന് വിശേഷിപ്പിച്ച സ൪കോസി, ടേപ്പ് സംപ്രേഷണം ചെയ്തിരുന്നുവെങ്കിൽ സംഭവത്തിനിരകളായവരെ അപമാനിക്കുന്നതും അവരുടെ ബന്ധുക്കളുടെ വികാരത്തെ മുറിപ്പെടുത്തുന്നതുമാകുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. സംഭവത്തിന്റെചിത്രങ്ങൾ പ്രദ൪ശിപ്പിക്കുന്ന ചാനലുകളുടെ സംപ്രേഷണം തടസപ്പെടുത്താൻ വരെ ഫ്രാൻസ് മടിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2012 11:17 AM GMT Updated On
date_range 2012-03-28T16:47:03+05:30ഫ്രഞ്ച് സ്കൂള്‍ വെടിവെപ്പ്: വീഡിയോ സംപ്രേഷണം ചെയ്യില്ലെന്ന് അല്‍ജസീറ
text_fieldsNext Story