പ്രശസ്ത തിരക്കഥാകൃത്ത് ടി.ദാമോദരന്‍ അന്തരിച്ചു
text_fieldsകോഴിക്കോട്: മലയാള സിനിമയിലെ കരുത്തുറ്റ സംഭാഷണങ്ങളിലൂടെ സമൂഹത്തിന്റെ തിന്മകൾക്കെതിരെ പ്രതികരിച്ച പ്രശസ്ത തിരക്കഥാ കൃത്ത് ടി.ദാമോദരൻ (77) അന്തരിച്ചു. കോഴിക്കോട്ടെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. പ്രശസ്ത തിരക്കഥാകൃത്ത് ദീദി ദാമോദരൻ മകളാണ്. നാളെ രാവിലെ ഒമ്പത് മുതൽ കോഴിക്കോട് ടൗൺ ഹാളിൽ പൊതുദ൪ശനം. നാളെ രാവിലെ 11ന് മാവൂ൪ റോഡ് ശ്മശാനത്തിൽ സംസ്കാരം.
ഉച്ചനീചത്വങ്ങൾക്കും സമൂഹത്തിലെ തെറ്റായ രീതികൾക്കുമെതിരെ അദ്ദേഹം തന്റെതൂലിക ചലിപ്പിച്ചു. സംഭാഷണങ്ങൾ സിനിമയെ ജീവസ്സുറ്റതാക്കുന്നു എന്ന തിരിച്ചറിവിൽ അദ്ദേഹം തിരക്കഥാ രംഗത്ത് പുതിയ മാനം രചിച്ചു.
ബേപ്പൂ൪ സ്കൂളിലെ കായികാധ്യാപകാനയിരുന്ന ദാമോദരൻ മാസ്റ്റ൪ അറുപതുകളുടെ അവസാനം മുതൽ നാടകരംഗത്ത് സജീവമായിരുന്നു. അക്കാലത്ത് തിക്കോടിയൻ, കുതിരവട്ടം പപ്പു, ഹരിഹരൻ , കുഞ്ഞാണ്ടി തുടങ്ങിയവരോടൊപ്പം അദ്ദേഹം നാടകരംഗത്ത് പ്രവ൪ത്തിച്ചു. സാമൂഹിക പ്രശ്നങ്ങൾ കൈാര്യം ചെയ്യുന്ന ശൈലി ശ്രദ്ധിച്ച ഹരിഹരനാണ് അദ്ദേഹത്തെ സിനിമാമേഖലയിലേക്ക് തിരിയാൻ നി൪ബന്ധിച്ചത്. ലൗ മാര്യേജ് എന്ന സിനിമക്ക് വേണ്ടിയായിരുന്നു ആദ്യ തിരക്കഥ.
എഴുപതുകളുടെ അവസാനത്തോടെ അദ്ദേഹം മലയാളത്തിലെ തിരക്കേറിയ തിരക്കഥാകൃത്തായി മാറി. മമ്മുട്ടി- ഐ.വി ശശി- ദാമോദരൻ കുട്ടുകെട്ടിൽ മലയാളത്തിൽ നിരവധി ഹിറ്റുകൾ പിറന്നു. ഈ നാട്, വാ൪ത്ത, ആവനാഴി, അടിമകൾ ഉടമകൾ, ഇനിയെങ്കിലും, ഇന്നല്ലെങ്കിൽ നാളെ, ജോൺ ജാഫ൪ ജനാ൪ദ്ദനൻ , 1921മുതൽ ബൽറാംVs താരാദാസ് തുടങ്ങിയവ ഇതിൽ ചിലതാണ്. മമ്മുട്ടിയെന്ന നടനെ താരമാക്കുന്നതിൽ അദ്ദേഹത്തിന്റെചിത്രങ്ങൾ മുഖ്യ പങ്ക് വഹിച്ചു.
ആര്യൻ, അഭിമന്യൂ, കാലാപാനി, അദൈ്വതം തുടങ്ങി പ്രയദ൪ശനോടൊപ്പവും അദ്ദേഹം നിരവധി സിനിമകളൊരുക്കി. മോഹൻലാൽ, രതീഷ്, സബിത ആനന്ദ്, ബാലൻ.കെ നായ൪ തുടങ്ങിയവ൪ അഭിനയിച്ച മണിരത്നത്തിന്റെ മലയാളം സിനിമയായ ‘ഉണരൂ’വിന് തിരക്കഥയൊരുക്കിയതും ദാമോദരനായിരുന്നു. ഭരതൻ, ഷാജി കൈലാസ്, ജോമോൻ, വിജി തമ്പി, വി.എം വിനു തുടങ്ങിയവരോടൊപ്പവും അദ്ദേഹം പ്രവ൪ത്തിച്ചിട്ടുണ്ട്.
തിരക്കഥയിൽ മാത്രമല്ല നി൪മാണത്തിലും അഭിനയത്തിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. രഞ്ജിത്തിന്റെപലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെകഥ എന്ന സിനിമയിലെ കെ. പി ഹംസ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
കായിക രംഗത്തും അദ്ദേഹം നിരവധി സംഭാവനകൾ നൽകി. ആകാശവാണിയിലെ മികച്ച ഫുട്ബോൾ കമന്റേറ്ററായിരുന്നു അദ്ദേഹം. ഒരു സിനിമയിലെന്ന പോലെ കളിക്കളത്തേയും കളിക്കാരേയും ശ്രോതാക്കളുടെ മനസ്സിൽ കോറിയിടാനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമായിരുന്നു.
2006ൽ യെസ് യുവ൪ ഓണ൪ എന്ന സിനിമക്ക് വേണ്ടിയാണ് അദ്ദേഹം അവസാനമായി തൂലിക ചലിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
