ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ ആഗോള ശ്രദ്ധയിലേക്ക്
text_fieldsദോഹ: അന്താരാഷ്ട്ര സമ്മേളനങ്ങളും പ്രദ൪ശനങ്ങളുമടക്കം സുപ്രധാന പരിപാടികൾക്ക് വേദിയാകുന്ന ഖത്ത൪ നാഷനൽ കൺവെൻഷൻ സെൻറ൪ (ക്യു.എൻ.സി.സി) ആഗോള ശ്രദ്ധയിലേക്ക്. പ്രവ൪ത്തനം ആരംഭിച്ച് ഏതാനും മാസങ്ങൾക്കകം 52 പരിപാടികൾക്ക് സെൻറ൪ ആതിഥ്യമരുളിക്കഴിഞ്ഞു. ഈ പരിപാടികളിൽ പങ്കെടുക്കാനായി പതിനായിരക്കണക്കിന് സന്ദ൪ശകരാണ് വിവിധ രാജ്യങ്ങളിൽ നിന്ന് സെൻററിലെത്തിയത്. ഇങ്ങനെയെത്തിയ വിദേശ സന്ദ൪ശക൪ 41 ദശലക്ഷം റിയാലോളം ഖത്തറിൽ ചെലവഴിച്ചതായാണ് കണക്ക്.
വരും നാളുകളിൽ ആഗോളതലത്തിൽ പ്രാധാന്യമുള്ള പല സമ്മേളനങ്ങൾക്കും ക്യു.എൻ.സി.സി വേദിയാകും. പതിമൂന്നാമത് യു.എൻ വ്യാപാര, വികസന സമ്മേളനം (യു.എൻ.സി.ടി.എ.ഡി) ഏപ്രിൽ 21 മുതൽ 26 വരെയും 25ാമത് യൂനിവേഴ്സൽ പോസ്റ്റൽ കോൺഗ്രസ് (യു.പി.യു) സെപ്തംബറിലും ഒക്ടോബറിലും ക്യു.എൻ.സി.സിയിലാണ് നടക്കുന്നത്. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നായി നാലായിരത്തോളം പ്രതിനിധികൾ യു.എൻ.സി.ടി.എ.ഡിയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. അറബ് മേഖലയിലെ ഉന്നത രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും യൂറോപ്യൻ യൂനിയനിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതാദ്യമായാണ് സമ്മേളനത്തിന് മേഖലയിൽ വേദിയൊരുങ്ങുന്നത്. ഇതിന് പിന്നാലെ ലോക നിപേക്ഷ ഫോറം, സിവിൽ സൊസൈറ്റി ഫോറം, ആഗോള സ൪വീസസ് ഫോറം എന്നിവയും ക്യു.എൻ.സി.സിയിൽ നടക്കും.
ഈ വ൪ഷം നവംബ൪ 26 മുതൽ ഡിസംബ൪ ഏഴ് വരെ നടക്കുന്ന യു.എൻ കാലാവസ്ഥാ വ്യതിയാന കൗൺവെൻഷൻെറ വേദിയായി സെൻറ൪ തെരഞ്ഞെടുക്കപ്പെട്ടത് ഖത്തറിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണെന്ന് ക്യു.എൻ.സി.സി ബിസിനസ് ഡെവലപ്മെൻറ് ഡയറക്ട൪ ട്രീവ൪ മക്കാ൪ട്നി പറഞ്ഞു. സമ്മേളനത്തിൻെറ വിജയകരമായ നടത്തിപ്പ് നിരവധി വലിയ സമ്മേളനങ്ങളും പ്രദ൪ശനങ്ങളും രാജ്യത്തേക്ക് ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്ക് മാറ്റിയെടുക്കുക എന്ന കാഴ്ചപ്പാടിൻെറ ഭാഗമായാണ് ഖത്ത൪ ഫൗണ്ടേഷന് കീഴിൽ കൺവെൻഷൻ സെൻറ൪ നി൪മിച്ചത്. പത്ത് പേ൪ മുതൽ പതിനായിരം പേ൪ വരെ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്ക് സുഗമമായി ആതിഥ്യമരുളാനുള്ള അത്യാധുനിക സൗകര്യങ്ങൾ എജുക്കേഷൻ സിറ്റിയിൽ ഗവേഷണ സ്ഥാപനങ്ങൾക്കും സ൪വകലാശാലകൾക്കും സമീപം സ്ഥിതി ചെയ്യുന്ന കൺവെൻഷൻ സെൻററിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
