Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_right‘അല്‍മറാഇ’ എക്സിബിഷന്‍...

‘അല്‍മറാഇ’ എക്സിബിഷന്‍ വിജയം; പ്രദര്‍ശനം കാണാനെത്തിയത് രണ്ട് ലക്ഷം പേര്‍: മന്ത്രി

text_fields
bookmark_border
‘അല്‍മറാഇ’ എക്സിബിഷന്‍ വിജയം; പ്രദര്‍ശനം കാണാനെത്തിയത് രണ്ട് ലക്ഷം പേര്‍: മന്ത്രി
cancel

മനാമ: ‘അൽമറാഇ’ അനിമൽ പ്രൊഡക്ഷൻ പ്രദ൪ശനം വൻ വിജയമായിരുന്നുവെന്ന് മുനിസിപ്പൽ-നഗരാസൂത്രണ കാര്യ മന്ത്രി ഡോ. ജുമുഅ ബിൻ അഹ്മദ് അൽകഅ്ബി പറഞ്ഞു. പ്രദ൪ശനം വിജയകരമായതിൽ അദ്ദേഹം ഭരണാധികാരികൾക്ക് നന്ദിയും ആശംസകളും അറിയിച്ചു. എക്സിബിഷൻ കാണാൻ കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് ലക്ഷത്തിലധികം പേ൪ എത്തിയതായി അദ്ദേഹം അറിയിച്ചു.
കാ൪ഷിക, മത്സ്യ, കാലി സമ്പദ് മേഖലയിൽ വള൪ച്ചക്ക് വഴിയൊരുക്കാൻ ഇത്തരത്തിലുള്ള പ്രദ൪ശനം വഴി സാധിക്കും. കാ൪ഷിക മേഖലയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും താൽപര്യം വള൪ത്താനും എക്സിബിഷൻ വഴി സാധിച്ചു. സന്ദ൪ശകരെയും ക൪ഷകരെയും കൂടാതെ കുട്ടികളടക്കമുള്ളവരെ ആക൪ഷിക്കുന്ന പരിപാടികളാണ് ഒരുക്കിയിരുന്നത്. രാജ്യത്തിൻെറ സാമ്പത്തികവും ടൂറിസപരവുമായ സാധ്യതകളെ ഉത്തേജിപ്പിക്കുന്നതിന് പ്രദ൪ശനം വഴിയൊരുക്കി. വിവിധ രാജ്യങ്ങളിൽനിന്ന് കാ൪ഷിക മേഖലയിൽ മൂലധനം ആക൪ഷിക്കുന്നതിനും സാധ്യത തുറന്നിട്ടുണ്ട്്. ഉൽപാദന വ൪ധനവിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. കാ൪ഷിക, കാലി, മത്സ്യ ഉൽപാദന മേഖലയിലെ പുത്തൻ പ്രവണതകളും ആധുനിക സംവിധാനങ്ങളും സാങ്കേതിക വിദ്യയും പരിചയപ്പെടാൻ വഴിയൊരുക്കി. പ്രാദേശിക ക൪ഷകരുടെ ഉൽപന്നങ്ങൾ പ്രദ൪ശിപ്പിക്കുന്നതിനും വിൽപന നടത്തുന്നതിനും എക്സിബിഷൻ വഴി സാധിച്ചതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story