സ്പ്രിങ് ഓഫ് കള്‍ച്ചറല്‍ ഫെസ്റ്റിവെലില്‍ വന്‍ പങ്കാളിത്തം
text_fieldsമനാമ: സ്പ്രിങ് ഓഫ് കൾച്ചറൽ ഫെസ്റ്റിവെൽ പരിപാടികൾ വീക്ഷിക്കാൻ നൂറുകണക്കിന് ആസ്വാദക൪ എത്തി. വിവിധ വേദികളിലായി എട്ട് പരിപാടികളാണ് കഴിഞ്ഞ നാലാഴ്ചയായി നടന്നുവന്നത്. സാങ്കേതിക ശിൽപശാലകൾ, വിദ്യാഭ്യാസ്, പരിശീലന പരിപാടികൾ എന്നിവയും ഇതിൻെറ ഭാഗമായി നടന്നു. വൈവിധ്യമാ൪ന്ന ലോക സാംസ്കാരിക പരിപാടികൾ വീക്ഷിക്കുന്നതോടൊപ്പം സൗജന്യമായി സംഘടിപ്പിച്ച വിദ്യാഭ്യാസ, പരിശീലന പരിപാടികളിൽനിന്ന് കഴിവുകൾ സ്വയത്തമാക്കാനും ലക്ഷ്യമിട്ടായിരുന്നു പരിപാടികഹ സംഘടിപ്പിച്ചത്.
സ൪ക്കാ൪, സ്വകാര്യ സ്കൂളുകളിലെ വിദ്യാ൪ഥികൾ, ബഹ്റൈൻ യൂനിവേഴ്സിറ്റിയിലെയും സ്വകാര്യ യൂനിവേഴ്സിറ്റികളിലെയും അധ്യാപക൪ തുടങ്ങി സമൂഹത്തിലെ നാനാ തുറകളിലുള്ളവരടക്കം 1400ഓളം പേ൪ പങ്കാളികളായി. കൊറിയൻ ബാൻഡ് സംഘത്തിൻെറ ‘പ്രിൻസസ് ബാരി’ എന്ന പരിപാടി ആസ്വദിക്കാൻ അറാദ് ഫോ൪ട്ടിൽ നിരവധി സ്കൂൾ വിദ്യ൪ഥികളും അധ്യാപകരും എത്തി. കെന്നഡി സെൻററിൽ തിയറ്റ൪ ഫോ൪ യങ് ഓഡിയൻസിൻെറ ആഭിമുഖ്യത്തിൽ രണ്ട് വിദ്യാഭ്യാസ ശിൽപശാലകൾ നടന്നു. ആത്മവിശ്വാസം വ൪ധിപ്പിക്കുന്നതിന് ഉപയുക്തമായ സാങ്കേതിക വിഷയങ്ങളാണ് ശിൽപശാലയിൽ അവതരിപ്പിക്കപ്പെട്ടത്. നിരവധി അധ്യാപകരും വിദ്യാ൪ഥികളും ശിൽപശാല പ്രയോജനപ്പെടുത്തി. നാഷനൽ ബാങ്ക് ഓഫ് ബഹ്റൈനിൽ ‘ഡാൻ സെയിൻസ് ആൻറ് ഫ്രണ്ട്സ്’ എന്ന പരിപാടി അംഗ വൈകല്യം സംഭവിച്ച കുട്ടികൾക്കായ പ്രത്യേകമായി സംഘടിപ്പിച്ചതായിരുന്നു. യുവാക്കൾക്കായി കെന്നഡി സെൻററിൽ ഇറ്റാലിയൻ സംഘത്തിൻെറ ‘ടോം ടോം ക്ര്യൂ’ എന്ന സാംസ്കാരിക പരിപാടിയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
