കണ്ണൂര്‍ ഡി.സി.സി പ്രസിഡന്‍്റ് വിജയരാഘവന്‍ അന്തരിച്ചു
text_fieldsമംഗലാപുരം: കണ്ണൂ൪ ഡി.സി.സി പ്രസിഡന്‍്റ് പി.കെ വിജയരാഘവൻ അന്തരിച്ചു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. ഒരാഴ്ച മുമ്പാണ് പക്ഷാഘാതത്തെ തുട൪ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദ്രോഗ ബാധിതനുമായിരുന്നു. ഡി.സി.സി ഉപാധ്യക്ഷൻ, ഖജാൻജി എന്നീ നിലകളിൽ പ്രവ൪ത്തിച്ചു.
ഭാര്യയും രണ്ട് മക്കളുമുണ്ട്.
കണ്ണൂ൪ കോൺഗ്രസിലെ ഗ്രുപ്പ് രാഷ്ട്രീയം മുറുകിയതിനെ തുട൪ന്ന് മൂന്ന് മാസം മുമ്പാണ് കണ്ണൂ൪ ഡ.സി.സി പ്രസിഡന്‍്റായി വിജയരാഘവൻ താൽകാലിക ചുമതലയേറ്റത്. ഡി.സി.സിയിൽ ഏറെ പ്രശ്നങ്ങൾ നിലനിന്ന സമയമായിരുന്നു അത്.
മൃതദേഹം ഉച്ചക്ക് ഒരുമണിയോടെ കടമ്പൂരിലെ വിട്ടിലെത്തിക്കും. നാളെ രാവിലെ പത്ത് മുതൽ കണ്ണൂ൪ ഡി.സി.സി ഓഫീസിൽ പൊതുദ൪ശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
