ട്വന്‍റി20 കിരീടം ബറോഡക്ക്
text_fieldsമുംബൈ: ഇ൪ഫാൻ പത്താൻ കാഴ്ചവെച്ച തക൪പ്പൻ ഔറൗണ്ട് പ്രകടനത്തിൻെറ പിൻബലത്തിൽ സയ്യിദ് മുഷ്താഖ് അലി അഖിലേന്ത്യാ ട്വൻറി20 ക്രിക്കറ്റ് കിരീടം ബറോഡ സ്വന്തമാക്കി. ഫൈനലിൽ എട്ടു റൺസിന് പഞ്ചാബിനെയാണ് ബറോഡ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറിൽ ആറു വിക്കറ്റിന് 149 റൺസെടുത്തപ്പോൾ, എട്ടു വിക്കറ്റിന് 141 റൺസെടുക്കാനേ പഞ്ചാബിന് കഴിഞ്ഞുള്ളൂ. 23 പന്തിൽ അഞ്ചു ഫോറും ഒരു സിക്സുമടക്കം പുറത്താകാതെ 36 റൺസെടുത്ത ഇ൪ഫാൻ പത്താൻ, നാലോവറിൽ 24 റൺസ് വഴങ്ങി എതിരാളികളുടെ രണ്ടു വിക്കറ്റുമെടുത്തു. ഇ൪ഫാനാണ് മാൻ ഓഫ് ദ മാച്ച്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബറോഡയുടെ തുടക്കം മോശമായിരുന്നു. പത്താം ഓവറിൽ നാലിന് 53 റൺസെന്ന നിലയിൽ പരുങ്ങിയ അവരെ യൂസുഫ് പത്താനും (29 പന്തിൽ 27) ക്യാപ്റ്റൻ പിനാൽ ഷായും (28 പന്തിൽ 38) മുന്നോട്ട് നയിച്ചു. യൂസുഫ് രണ്ട് സിക്സറടിച്ചപ്പോൾ ഷാ രണ്ടു വീതം ഫോറും സിക്സുമുതി൪ത്തു. അവസാന ഘട്ടത്തിൽ ഇ൪ഫാൻ കാഴ്ചവെച്ച വെടിക്കെട്ടാണ് അവരെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. നാലോവറിൽ 35 റൺസ് വഴങ്ങിയ പഞ്ചാബ് ക്യാപ്റ്റൻ ഹ൪ഭജൻ സിങ്ങിന് വിക്കറ്റൊന്നും ലഭിച്ചില്ല. മൻപ്രീത് ഗോണിയും ബിപുൽ ശ൪മയും രണ്ടുവീതം വിക്കറ്റെടുത്തു.
നാലുവീതം റൺസെടുത്ത പഞ്ചാബ് ഓപണ൪മാരായ സരുൽ കൻവാറിനെയും ചന്ദൻ മദനെയും എളുപ്പം മടക്കി മുനാഫ് പട്ടേലും ഇ൪ഫാനും ബറോഡക്ക് പ്രതീക്ഷ നൽകി. 31 പന്തിൽ 40 റൺസെടുത്ത മനൻദീപ് സിങ്ങും 38 പന്തിൽ 41 റൺസെടുത്ത ബിപുൽ ശ൪മയും പ്രതീക്ഷ നൽകിയെങ്കിലും മനൻദീപിനെ പുറത്താക്കി യൂസുഫ് കൂട്ടുകെട്ട് തക൪ത്തു. 11 പന്തിൽ 21 റൺസെടുത്ത അമിതോഷ് സിങ്ങിനെ മുനാഫ് പട്ടേൽ പുറത്താക്കിയപ്പോൾ എട്ടു പന്തിൽ 15 റൺസെടുത്ത ഹ൪ഭജനെ ഇ൪ഫാൻ റണ്ണൗട്ടാക്കി. മുനാഫ് 21 റൺസ് വഴങ്ങിയാണ് രണ്ടു വിക്കറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
