ഉംറ യാത്രികര്‍ക്ക് സഹായം നല്‍കി -അല്‍ഹിന്ദ് ട്രാവല്‍സ്
text_fieldsകോഴിക്കോട്: അൽഹിന്ദ് ടൂ൪സ് ആൻഡ് ട്രാവൽസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ജിദ്ദ വാ൪ത്ത വാസ്തവവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് അൽഹിന്ദ് അധികൃത൪ അറിയിച്ചു. ജിദ്ദ വിമാനത്താവളത്തിൽ വൈകിയെത്തിയതുമൂലം യാത്ര മുടങ്ങിയ ഉംറ യാത്രികരെ തൊട്ടടുത്ത ദിവസംതന്നെ ബിസിനസ് ക്ളാസിൽ മടക്കയാത്രക്കുള്ള ടിക്കറ്റ് നൽകുകയാണുണ്ടായത്. മറ്റ് ഗ്രൂപ്പുകൾ 43,000 മുതൽ 50,000 വരെ രൂപ ഉംറ യാത്രികരിൽനിന്ന് ഈടാക്കി ഹറമിൽനിന്ന് വളരെ ദൂരെ താമസസൗകര്യം നൽകുമ്പോൾ, 38,900 രൂപക്ക് ഹറമിന് തൊട്ടടുത്ത്, ബു൪ജ് ജിവാ൪ ഹോട്ടലിൽ മികച്ച സൗകര്യങ്ങളോടെ താമസം ഒരുക്കുകയും നേരിട്ടുള്ള വിമാനങ്ങളിൽ യാത്രാ സൗകര്യം നൽകുകയും ചെയ്യുന്ന അൽഹിന്ദ് ട്രാവൽസിൻെറ സേവനത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങളാണ് ഇതിനു പിന്നിൽ.
ഈ വ൪ഷം ഉംറ തീ൪ഥാടനം തുടങ്ങിയ മുതൽ അയച്ച 5000ത്തിൽപരം യാത്രികരെ അയച്ചു. തീ൪ഥാടക൪ക്കിടയിൽ നല്ല അഭിപ്രായവും വിശ്വാസ്യതയുമുള്ള അൽഹിന്ദ്, പരിചയസമ്പന്നരായ അമീറുമാരുടെയും സ്റ്റാഫിൻെറയും സേവനവും 24 മണിക്കൂ൪ ഹെൽപ്ലൈൻ സംവിധാനവുമുള്ള സ്ഥാപനമാണെന്ന് ബന്ധപ്പെട്ടവ൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
