മുല്ലപ്പെരിയാര്‍: നിലപാട് അറിയിക്കുമെന്ന് കേരളം
text_fieldsന്യൂദൽഹി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പരിഗണനയിലില്ലെന്ന് പാ൪ലമെൻറിൽ മറുപടി നൽകിയ കേന്ദ്ര ജലവിഭവ മന്ത്രി പവൻകുമാ൪ ബൻസലിനെ നേരിൽക്കണ്ട് കേരളത്തിൻെറ നിലപാട് അറിയിക്കുമെന്ന് മന്ത്രി പി.ജെ. ജോസഫ്. ഏപ്രിൽ 20ന് മുഖ്യമന്ത്രിയും താനും ബൻസലിനെ കാണും.
പാ൪ലമെൻറിൽ കേന്ദ്രമന്ത്രി നൽകിയ മറുപടി സങ്കേതികം മാത്രമാണെന്നാണ് കരുതുന്നത്. പുതിയ അണക്കെട്ട് വേണമെന്ന് കേരളം പലകുറി രേഖാമൂലം ആവശ്യപ്പെട്ടതാണ്.
മുല്ലപ്പെരിയാ൪ അണക്കെട്ട് പുതുക്കിപ്പണിയുമോ എന്നചോദ്യത്തിനു പുതുക്കിപ്പണിയാൻ പദ്ധതിയില്ലെന്ന് മന്ത്രി പറഞ്ഞത് ശരിയാണ്. പുതുക്കിപ്പണിയാനല്ല പുതിയ അണക്കെട്ട് നി൪മിക്കാനാണ് കേരളം ആവശ്യപ്പെടുന്നത്.
പുതിയ അണക്കെട്ട് പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞതുകൊണ്ട് ഇക്കാര്യത്തിൽ നടത്തിയ സമരം പാഴായെന്നു പറയാനാവില്ല. മുല്ലപ്പെരിയാറിൻെറ പേരിൽ ഭീതിസൃഷ്ടിച്ച് ഇടുക്കി അണക്കെട്ടിലെ വെള്ളം ഒഴുക്കിക്കളഞ്ഞത് വൈദ്യുതി പ്രതിസന്ധിക്ക് കാരണമായെങ്കിലും അത് മണ്ടത്തമാണെന്ന് പറയാനാവില്ല. സുരക്ഷക്ക് വേണ്ടിയാണത്.
മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ കേന്ദ്രം നൽകിയ ഉറപ്പ് എല്ലാം പാലിക്കപ്പെട്ടിട്ടില്ല. അതിനാൽ പുതിയ അണക്കെട്ടിനായി സംസ്ഥാനം ഒറ്റക്ക് മുന്നോട്ടുപോവുകയാണെന്നും പി.ജെ. ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
