യു.എന്‍ ഫോര്‍മുല സ്വീകാര്യം -ബശ്ശാര്‍
text_fieldsയുനൈറ്റഡ് നാഷൻസ്: യു.എൻ ദൂതൻ കോഫി അന്നൻ സമ൪പ്പിച്ച ആറിന സമാധാന ഫോ൪മുല സ്വീകരിക്കാൻ സിറിയൻ പ്രസിഡൻറ് ബശ്ശാ൪ അൽഅസദ് സന്നദ്ധത പ്രകടിപ്പിച്ചതായി യു.എൻ വൃത്തങ്ങൾ വ്യക്തമാക്കി. രക്തച്ചൊരിച്ചിൽ അവസാനിപ്പിച്ച് സംഭാഷണങ്ങളിലൂടെ സിറിയൻ പ്രതിസന്ധിക്ക് പരിഹാരം തേടുകയെന്ന സുപ്രധാന നി൪ദേശമടങ്ങിയതാണ് അന്നൻെറ ഫോ൪മുല.
ഫോ൪മുല സ്വീകാര്യമാണെന്നറിയിച്ച് സിറിയൻ ഭരണകൂടം കത്തയച്ചതായി കഴിഞ്ഞദിവസം അന്നൻെറ വക്താവ് അഹ്മദ് ഫൗസി പ്രസ്താവനയിൽ വ്യക്തമാക്കി. ഇതേതുട൪ന്ന് ഫോ൪മുലയിലെ വ്യവസ്ഥകൾ ഉടനടി നടപ്പാക്കണമെന്നാവശ്യപ്പെട്ട് അന്നൻ സിറിയൻ അധികൃത൪ക്ക് മറുപടി അയച്ചതായും ഫൗസി അറിയിച്ചു. സിറിയൻ പ്രതിസന്ധിയുടെ പരിഹാരമാ൪ഗത്തിലെ സുപ്രധാന ചുവടുവെപ്പാണിതെന്ന് അന്നൻ പ്രകീ൪ത്തിച്ചു. സൈനിക നടപടികൾ അവസാനിപ്പിക്കുക, സംഘ൪ഷബാധിത൪ക്ക് സഹായമെത്തിക്കാൻ ദുരിതാശ്വാസ ഏജൻസികൾക്ക് പ്രവേശം നൽകുക, പ്രതിപക്ഷവുമായി രാഷ്ട്രീയ സംഭാഷണങ്ങൾ നടത്തുക, സിറിയൻ ജനതയുടെ ന്യായമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക തുടങ്ങിയ നി൪ദേശങ്ങളാണ് ഐക്യരാഷ്ട്രസഭയുടെ മുൻ സെക്രട്ടറി ജനറൽ കൂടിയായ കോഫി അന്നൻ രണ്ടാഴ്ച മുമ്പ് അവതരിപ്പിച്ച സമാധാന ഫോ൪മുലയിലെ പ്രധാന നി൪ദേശങ്ങൾ. ഈ ഫോ൪മുലക്ക് യു.എൻ രക്ഷാസമിതിയുടെ പിന്തുണയുണ്ട്. സിറിയൻ പ്രസിഡൻറ് ബശ്ശാ൪ അൽഅസദിനെ ഡമസ്കസിൽ സന്ദ൪ശിച്ചാണ് അന്നൻ ഫോ൪മുല സമ൪പ്പിച്ചത്. വിമതനേതാക്കളുമായും അന്നൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
