കാലിത്തീറ്റ സബ്സിഡി പദ്ധതി അട്ടിമറിക്കുന്നെന്ന്
text_fieldsകട്ടപ്പന: ചക്കുപള്ളം പഞ്ചായത്ത് തയാറാക്കി ജില്ലാ പ്ളാനിങ് സമിതിയുടെ അംഗീകാരം നേടിയ ക്ഷീര ക൪ഷക കാലിത്തീറ്റ സബ്സിഡി പദ്ധതി പഞ്ചായത്ത് ഭരണസമിതി അട്ടിമറിക്കുന്നെന്ന് ക്ഷീര ക൪ഷക സംരക്ഷണ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഗുണഭോക്തൃവിഹിതമായ മൂന്ന് ലക്ഷവും പഞ്ചായത്തിൻെറ പദ്ധതി വിഹിതമായ മൂന്നുലക്ഷവുമുൾപ്പെടെ ആറുലക്ഷത്തിൻെറ പദ്ധതിയാണ് ഡി.പി.സി അംഗീകരിച്ചത്.
2008-’09 കാലഘട്ടത്തിൽ ഒരുലക്ഷം രൂപ കാലിത്തീറ്റ ഇൻസെൻറീവ് എന്ന നിലയിൽ പദ്ധതി തയാറാക്കി നടപ്പാക്കിയതിന് ഓഡിറ്റ് തടസ്സത്തിനിടയാക്കിയിരുന്നു. ഇൻസെൻറീവായി പദ്ധതി നടപ്പാക്കരുതെന്നായിരുന്നു അക്കൗണ്ട് ജനറലിൻെറ നി൪ദേശം. 2008-’09 കാലഘട്ടത്തിലെ ഓഡിറ്റ് തടസ്സത്തിൻെറ പേരിലാണ് പദ്ധതി അട്ടിമറിക്കാൻ ഭരണസമിതി ശ്രമിക്കുന്നത്. ഇത് ചക്കുപള്ളം പഞ്ചായത്തിൽ ക്ഷീരകൃഷി ഉപജീവനമായ ആയിരത്തോളം ക൪ഷകരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ക്ഷീര ക൪ഷകരെ സഹായിക്കേണ്ട ഭരണസമിതി അനുവദിച്ച തുക വകമാറ്റി ചെലവഴിക്കരുതെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ ക്ഷീര സംരക്ഷണ സമിതി ഭാരവാഹികളായ ചെല്ലാ൪കോവിൽ അപ്കോസ് പ്രസിഡൻറ് കെ.ജി. വിമലൻ, അണക്കര അപ്കോസ് പ്രസിഡൻറ് ടി.ആ൪.ഗോപാലകൃഷ്ണൻ നായ൪, ചക്കുപള്ളം അപ്കോസ് പ്രസിഡൻറ് മൈക്കിൾ ജോബ്, വിവിധ അപ്കോസ് സംഘം സെക്രട്ടിമാരായ പി.എ. സണ്ണി, പി. വ൪ഗീസ്, കെ.എസ്. ബിനുമോൻ എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
