തൊടുപുഴക്ക് ജനപക്ഷ ബജറ്റ്
text_fieldsതൊടുപുഴ: കുടിവെള്ളത്തിനും മാലിന്യ സംസ്കരണത്തിനും മുന്തിയ പരിഗണന നൽകിയും പൊതു ശ്മശാനത്തിന് തുക അനുവദിച്ചും നഗര സഭാ ബജറ്റ്. 39,30,69,243 രൂപ വരവും 37,12,69,000 രൂപ ചെലവും 2,78,00,249 രൂപ നീക്കിയിരിപ്പുമുള്ള തൊടുപുഴ നഗരസഭയുടെ ബജറ്റ് വൈസ് ചെയ൪പേഴ്സൺ അഡ്വ.താജ്മോൾ അവതരിപ്പിച്ചു. ചെയ൪മാൻ ടി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സ൪ക്കാറിൻെറ സഹായത്തോടെ 56 കോടി മുതൽ മുടക്കിലാണ് പുതിയ ശുദ്ധജല പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കാലങ്ങളായി പരിഗണനയിൽ ഉണ്ടായിരുന്ന ഉറവപ്പാറ പദ്ധതി നടപ്പാക്കുന്നതിലൂടെ മുനിസിപ്പാലിറ്റിയിലെ കുടിവെള്ള പ്രശ്നം പൂ൪ണമായി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
20 വ൪ഷം മുമ്പ് സ്ഥാപിച്ച വാട്ട൪ അതോറിറ്റി മോട്ടോറുകളുടെ ശേഷി കുറഞ്ഞിരിക്കെ ഉയ൪ന്ന പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കാൻ പുതുതായി നാല് മോട്ടോ൪ സ്ഥാപിക്കുന്നതിന് 71 ലക്ഷം രൂപയും മുടങ്ങിയ പദ്ധതികൾ പൂ൪ത്തിയാക്കാൻ 20 ലക്ഷം രൂപയും സ൪ക്കാ൪ ഫണ്ടായി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാലിന്യ സംസ്കരണത്തിന് നഗരസഭയിലെ വീടുകളിലും സ്ഥാപനങ്ങളിലും അനുയോജ്യമായ പ്രത്യേക സംസ്കരണ യൂനിറ്റുകൾ സ്ഥാപിച്ച് സീറോ വേസ്റ്റ് സമ്പ്രദായം നടപ്പാക്കും ഇതിനായി സ൪വേ നടത്തി ബയോഗ്യാസ് പ്ളാൻറ് ,പൈപ്പ് കമ്പോസ്റ്റിങ്, മണ്ണിര കമ്പോസ്റ്റിങ് തുടങ്ങിയവ സ്ഥാപിക്കും. മാ൪ക്കറ്റിലെ ബയോഗ്യാസ് പ്ളാൻറ് പൂ൪ത്തിയാക്കിയ ശേഷം അറവുശാല പ്രവ൪ത്തനം ആരംഭിക്കും. തൊടുപുഴ വെസ്റ്റ് മാ൪ക്കറ്റിലും താലൂക്കാശുപത്രിയിലും യഥാക്രമം 2000, 1500 കിലോ ജൈവ മാലിന്യം പ്രതിദിനം സംസ്കരിക്കാൻ ശേഷിയുള്ള 30 ലക്ഷം രൂപ ചെലവുവരുന്ന പ്ളാൻറുകൾ വൈകാതെ പൂ൪ത്തിയാക്കും.
തൊടുപഴയുടെ അടിയന്തര ആവശ്യമായ പൊതുശ്മശാനം യാഥാ൪ഥ്യമാക്കുമെന്ന് ബജറ്റ് ഉറപ്പ് നൽകുന്നു. ഇതിനായി 50 ലക്ഷം വകയിരുത്തിയിട്ടുണ്ട്.
ടെൻഡ൪ നടപടി പൂ൪ത്തിയായ മങ്ങാട്ട് കവല ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ളക്സിന് 7,75,00,000 രൂപ വകയിരുത്തിയതാണ് മറ്റൊരു സുപ്രധാന നടപടി. വെങ്ങല്ലൂരിൽ ബസ് ബേ കം ഷോപ്പിങ് കോംപ്ളക്സ് നി൪മിക്കാൻ ഒന്നരയേക്ക൪ സ്ഥലം ഏറ്റെടുക്കുന്നതിന് ഒരു കോടിയും വകയിരുത്തിയിട്ടുണ്ട്. കോതായിക്കുന്ന് മുനിസിപ്പൽ കോംപ്ളക്സിൻെറ മൂന്നാം നില പണിയാനും ഫണ്ടനുവദിച്ചു.നഗരത്തിലെ സൗന്ദര്യവത്കരിച്ച റോഡുകൾക്കൊപ്പം മുനിസിപ്പൽ റോഡുകളുടെയും നിലവാരം ഉയ൪ത്താൻ 12.5 കോടിയുടെ പദ്ധതി നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
